ബന്ധുക്കളായ യുവാവിനും യുവതിക്കും നേരെ സദാചാര ആക്രമണം; സംഭവം കർണാടകയിൽ

കർണാടകയിൽ ബന്ധുക്കളായ യുവതിക്കും യുവാവിനും നേരെ സദാചാരക്കാരുടെ ആക്രമണം. ഒരു തടാകത്തിനരികെ ഒന്നിച്ചിരിക്കുമ്പോഴായിരുന്നു സംഭവം. ഇരുവരുടെയും പേരുകൾ വ്യത്യസ്ത മതംങ്ങളിൽ നിന്നുള്ളതാണെന്ന് പറഞ്ഞായിരുന്നു പതിനേഴോളം പേരടങ്ങുന്ന സംഘം ഇരുവരെയും ക്രൂരമായി മർദ്ദിച്ചത്. യുവതിയുടെ മാതാപിതാക്കള്‍ വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ആയതിനാല്‍, ബന്ധുക്കളാണെങ്കിലും യുവാവിന്റെയും യുവതിയുടെയും പേരുകള്‍ വ്യത്യസ്ത മതക്കാരുടേതായിരുന്നു. ഇരുവരുടെയും കുടുംബങ്ങൾ എത്തുന്നതുവരെ മണിക്കൂറുകളോളം ഇവരെ ആക്രമിച്ചു.

Also Read; ബ്രസീലിൽ വാഹനാപകടം: ടൂറിസ്റ്റ് ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 25 പേർ മരിച്ചു

ശനിയാഴ്ച ഉച്ചയോടെ ബേല്‍ഗവിയിലെ കില്ല തടാകത്തിനരികെ ഇരിക്കുകയായിരുന്ന ഇരുവരുടെയും അടുത്തേക്ക് എട്ടുപേരോളമുണ്ടായിരുന്ന സംഘം എത്തുകയും പേരുകള്‍ ചോദിക്കുകയുമായിരുന്നു. ഇരുവരുടെയും പേരുകൾ വ്യത്യസ്ത മതത്തിൽപ്പെട്ടതാണെന്ന് അറിഞ്ഞതോടെ എന്തിനാണ് ഒരുമിച്ച ഇരിക്കുന്നതെന്ന് ചോദ്യം ചെയ്തു തുടങ്ങി. ഇതോടെ കൂടുതൽ ആളുകൾ സ്ഥലത്തേക്കെത്തി. ഇരുവരെയും ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും യുവാവിനെ മണിക്കൂറുകളോളം മർദ്ദിക്കാനും ആരംഭിച്ചു.

Also Read; ലോക്സഭാ സീറ്റ് വിഭജനം; ഇന്ത്യ മുന്നണിയിൽ ചർച്ചകൾ പുരോഗമിക്കുന്നു

വൈകിട്ട് 6.30 വരെ തന്നെ മർദ്ദിച്ചുവെന്ന് യുവാവിന്റെ പരാതിയിൽ പറയുന്നുണ്ട്. ഇരുവരെയും അപമാനിച്ച സംഘം യുവാവിന്റെ കഴുത്തുഞെരിച്ച് കൊല്ലാനും ശ്രമിച്ചുവെന്ന് പരാതിയിൽ പറയുന്നുണ്ട്. യുവതിയെയും സംഘം ആക്രമിച്ചു. ഇരുവരുടെയും മൊബൈൽ ഫോണും കയ്യിലുണ്ടായിരുന്ന പണവും സംഘം തട്ടിപ്പറിച്ചെന്നും യുവാവ് ആരോപിച്ചു. സംഭവത്തിൽ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News