സദാചാര കൊലപാതകം, നാല് പ്രതികളെ തൃശ്ശൂരിലെത്തിച്ചു

തൃശ്ശൂര്‍ ചേര്‍പ്പ് ചിറയ്ക്കലെ സദാചാര കൊലപാതകക്കേസില്‍ ഉത്തരാഖണ്ഡില്‍ നിന്നും പിടികൂടിയ 4 പ്രതികളെ തൃശ്ശൂരിലെത്തിച്ചു. അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരെയാണ് നാട്ടില്‍ എത്തിച്ചത്. ഇതില്‍ അരുണ്‍, അമീര്‍ എന്നിവര്‍ സഹറിനെ ആക്രമിച്ച സംഘത്തില്‍ ഉള്‍പ്പെട്ടവരാണ്. നിരഞ്ജന്‍, സുഹൈല്‍ എന്നിവര്‍ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കുറ്റത്തിനാണ് പിടിയിലായത്.

രാത്രി 9.45 ഓടെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച പ്രതികളെ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News