തൃശൂർ സദാചാര കൊലപാതകം, നാലുപേർ ഉത്തരാഖണ്ഡിൽ പിടിയിൽ

തൃശൂർ ചേര്‍പ്പിലെ സദാചാര കൊലപാതകത്തിലെ നാലുപേർ പൊലീസ് കസ്റ്റഡിയിൽ.
പ്രതികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരാണ് കസ്റ്റഡിയിലായത്. ഇവരെ ഉത്തരാഖണ്ഡിൽ നിന്നാണ് പിടികൂടിയത്. പ്രതികളെ നാളെ വൈകിട്ടോടെ തൃശൂരില്‍ എത്തിക്കും. ചേര്‍പ്പ് സ്വദേശിയായ സഹര്‍ ആണ് സദാചാര ആക്രമണത്തെ തുടര്‍ന്ന് മരിച്ചത്.

ചിറയ്ക്കല്‍ കോട്ടം തിരുവാണിക്കാവ് ക്ഷേത്രപരിസരത്ത് വച്ച് ഫെബ്രുവരി 18-നായിരുന്നു സഹർ ആക്രമിക്കപ്പെട്ടത്. വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ എട്ടംഗ സംഘം വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സഹര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration