കൊല്ലം തെന്മലയില്‍ സദാചാര ഗുണ്ടായിസം; യുവാവിനെ നഗ്‌നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു

CRIME

കൊല്ലം തെന്മലയില്‍ സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്‌നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. തെന്മല ഇടമണ്ണില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. ഇടമണ്‍ സ്വദേശികളായ സുജിത്ത്, രാജീവ്, സിബിന്‍, അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്.  ഇടമണ്‍ സ്വദേശി നിഷാദിനാണ് മര്‍ദ്ദനമേറ്റത്.

ALSO READ: കള്ളപ്പണക്കേസ്; ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിന് ഇടക്കാല ജാമ്യം

സ്ത്രീ സുഹൃത്തിന്റെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയ യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് നഗ്നനാക്കിയാണ് മര്‍ദിച്ചത്. വ്യക്തിവൈരാഗ്യമാണ് ഇതിന് പിന്നിലെന്നാണ് വിവരം. എഫ്‌ഐആറില്‍ കരുതിക്കൂട്ടി നാലംഗ സംഘം നിഷാദിനെ സ്ത്രീ സുഹൃത്തിന്റെ വീട്ടിലെത്തി വിളിച്ചിറക്കി ആക്രമിച്ചെന്നാണ് പറയുന്നത്.

ALSO READ: തോളിൽ ഒരു തോക്കുമായി പുഷ്പരാജ്; ‘പുഷ്പ 2’ ട്രെയിലർ ഉടനെത്തും, അനൗൺസ്മെൻറ് പോസ്റ്റർ പുറത്ത്

കോളിംഗ് ബെല്‍ കേട്ട് സ്ത്രീ സുഹൃത്ത് പുറത്തിറങ്ങിയ സമയം പിന്‍വശത്തു കൂടി നിഷാദ് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നാല്‍വര്‍ സംഘം ഇയാളെ തടഞ്ഞു നിര്‍ത്തി വീടിന് മുന്നിലെത്തിച്ച് കൈയിലുണ്ടായിരുന്ന കമ്പി കൊണ്ട് മര്‍ദിച്ചു. തുടര്‍ന്ന് വാളുപയോഗിച്ച് വെട്ടാനും ശ്രമിച്ചിട്ടുണ്ട്. പിന്നീട് വസ്ത്രം ബലമായി അഴിച്ചുമാറ്റി മര്‍ദനം തുടര്‍ന്നു. ഒടുവില്‍ നഗ്നനാക്കി ഇലക്ട്രിക്ക് പോസ്റ്റില്‍ കെട്ടിയിട്ട ശേഷം ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News