മുസ്ലിം ലീഗ് നേതാവ് കമറുദ്ദീനുൾപ്പെട്ട ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ കൂടുതൽ പേരെ പ്രതി ചേർത്തു. തട്ടിപ്പ് നടന്നപ്പോൾ കമ്പനി ഡയറക്ടർമാരായിരുന്ന ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ കൂടുതൽ പേരെ പ്രതി ചേർത്തു പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് സംഘമാണ് 17 പേരെ പ്രതി ചേർത്ത് ചിഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചത്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ അന്വേഷണ സംഘം സ്വീകരിക്കും. പ്രതി ചേർക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും വിദേശത്തുള്ളവരാണ്.
ഫാഷൻ ഗോൾഡ് ചെയർമാൻ എം സി കമറുദ്ദീൻ , മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങൾ, മുഹമ്മദ് ഇഷാം, മാനേജർ സൈനുൽ ആബിദ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഫാഷൻ ഗോൾഡിന്റെ പേരിൽ നിക്ഷേപം സ്വീകരിച്ച് 500 കോടിയിലേറെ രൂപയും തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 800 ലധികം നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടെന്നാണ് പരാതി. സംഭവത്തിൽ 168 കേസുകൾ നിലനിൽക്കുന്നുണ്ട്.
Also Read: ലോകത്തെ ഏറ്റവും മനോഹരമായ രാജ്യം ഇന്ത്യയെന്ന് ‘ടൈറ്റൻ’
മുസ്ലീം ലീഗ് നേതൃത്വം ഇടപെട്ട് നിക്ഷേപകർക്ക് പണം തിരികെ നൽകാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് നിരവധി പേർ പരാതി നൽകിയിരുന്നില്ല. എന്നാൽ ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ച രൊൾക്കു പോലും ഇതുവരെ പണം തിരികെ ലഭിച്ചിട്ടുമില്ല. ആദ്യം പരാതി നൽകാതെ മാറിനിന്നവർ പിന്നീട് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here