നേരത്തെ പരാതി നൽകിയിട്ടും A.M.M.A യാതൊരു നടപടിയും സ്വീകരിച്ചില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി നടിമാർ

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി നടിമാർ. 2013ല്‍ തനിക്ക് പ്രമുഖ നടനിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് നടി സോണിയ മല്‍ഹാര്‍ പറഞ്ഞു. 2018 -ൽ നടൻ അലൻസിയർനെതിരെ പരാതി നൽകിയിട്ടും A.M.M.A സംഘടന യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന വിമർശനവുമായി നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തി.

Also Read; ‘ലോകത്തിലെ ആർക്കെങ്കിലും എതിരായി നടക്കുന്ന ഏതൊരു അനീതിയും ആഴത്തിൽ അനുഭവിക്കാൻ എപ്പോഴും പ്രാപ്തനാകുക ’; ചെഗുവേരയുടെ വാചകം പങ്കുവെച്ച് ഭാവന

സിനിമ മേഖലയിലെ താരങ്ങൾക്കെതിരെയും സംഘടനക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവരുന്നത്. നടി സോണിയ മല്‍ഹാര്‍ 2013ല്‍ തനിക്ക് ഒരു പ്രമുഖ നടനിൽ നിന്നും ഉണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് കൊണ്ടാണ് പ്രതികരിക്കാൻ തയ്യാറായതെന്നും, റിപ്പോർട്ടിൽ സർക്കാർ കൃത്യമായ നടപടി സ്വീകരിക്കും എന്ന വിശ്വാസം ഉണ്ടെന്നും സോണിയ മല്‍ഹാര്‍ പറഞ്ഞു.അതേ സമയം 2018 നടൻ അലൻസിയർനെതിരെ പരാതി നൽകിയിട്ടും A.M.M.A യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നടി ദിവ്യ ഗോപിനാഥ് പറഞ്ഞു.

Also Read; കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മകന്റെ വിഹാഹചടങ്ങില്‍ എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതികളും; ചിത്രങ്ങള്‍ കൈരളി ന്യൂസിന്

പരാതി തുറന്നു പറഞ്ഞതിന്റെ പേരിൽ സിനിമയിൽ അവസരങ്ങൾ കുറഞ്ഞെന്നും സംഘടനയുടെ നിരുത്തരവാദപരമായ സമീപനങ്ങളാണ് ഇത്തരം സംഭവങ്ങൾ വളർത്തുന്നതെന്നും നടി ചൂണ്ടികാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News