മാർ അത്തനെഷ്യസ് യോഹാൻ ഒന്നാമന്റെ ശുശ്രൂഷ കഴിഞ്ഞു

കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ അത്തനെഷ്യസ് യോഹാൻ ഒന്നാമൻ മെത്രാപ്പോലീത്തയുടെ ഭൗതികശരീരത്തിൻ്റെ പൊതുദർശനം ഇന്നലെ രാത്രി (മെയ് 15 ബുധനാഴ്ച വൈകിട്ട് 4 മുതൽ 8 മണി വരെ) ടെക്സാസ് ഡാലസിലെ റസ്റ്റ് ലാൻഡ് ഫ്യൂണറൽ ഫോമിൽ നടന്നു. വൈദികരും സഭാ വിശ്വാസികളും സുഹൃത്തുക്കളും ബന്ധുക്കളും കുടുംബാംഗങ്ങളും അടങ്ങിയ വലിയൊരു ജനസമൂഹമാണ് മെത്രാപ്പോലീത്തയെ യാത്രയയ്ക്കാനായി സന്നിഹിതരായത്.

Also Read: പാര്‍ക്ക് ചെയ്തിരുന്ന വാന്‍ ദേഹത്തുകൂടി കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

നോർത്ത് അമേരിക്കൻ സിറിയക് ഓർത്തഡോക്സ് ചർച്ച് മലങ്കര ആർച്ച്ഡയോസിസ് പാത്രിയർക്കിയൽ വികാരിയും ആർച്ച് ബിഷപ്പും ആയ മോർ ടൈറ്റസ് എൽദോ മെത്രാപ്പോലീത്തയുടെ ആത്മശാന്തിക്കായി പ്രത്യേക പ്രാർത്ഥനകൾ നടത്തി. മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് കുന്നംകുളം രൂപത മെത്രാപ്പോലീത്ത ഡോ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത സഭയെ പ്രതിനിധീകരിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. മുൻ രാജ്യസഭ ഡെപ്യൂട്ടി ചെയർമാനും ദിവംഗതനായ മെത്രാപ്പോലീത്തയുടെ ആത്മസുഹൃത്തുമായിരുന്ന പ്രൊഫ പി ജെ കുര്യൻ ഡാനിയൽ മോർ തിമോത്തിയോസ് തിരുമേനിയോടും ഗീവർഗീസ് മോർ മക്കാറിയോസ് തിരുമേനിയോടും സംസാരിച്ച് അനുശോചനം രേഖപ്പെടുത്തുകയും സഭയിലെ മറ്റ് അംഗങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

Also Read: മൈക്രോ ഫിനാൻസ് സംഘത്തിൻ്റെ ഭീഷണിയിൽ വീണ്ടും ആത്മഹത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk