അബിഗേലിനെ തട്ടിക്കൊണ്ട് പോയ കാർ കുട്ടിയെ പിടികൂടുന്നതിനു മുൻപും കുട്ടികളെ ലക്‌ഷ്യം വെച്ചതായി സൂചന

അഭിഗേലിനെ തട്ടിക്കൊണ്ട് പോയ കാറിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന്. കുട്ടിയെ പിടികൂടുന്നതിനു മുൻപും ശേഷവും കൊല്ലം പള്ളിക്കൽ മൂന്നല റോഡിലൂടെ കാർ കടന്നു പോയി. 04 AF 3239 സ്വിഫ്റ്റ് കാറിന്റെ 3.27 നും 4.46 നും ഉള്ള ദൃശ്യങ്ങൾ സിസിടിവിയിൽ ഉണ്ട്‌. കുട്ടികൾ ഉള്ള സ്ഥലങ്ങൾ എത്തുമ്പോൾ സംഘം വാഹനത്തിന്റെ വേഗത കുറയ്ക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ മറ്റെന്തെങ്കിലും ലക്‌ഷ്യമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നു. കുട്ടികൾ ആണ് സംഘത്തിന്റെ ലക്‌ഷ്യം എന്ന നിഗമനത്തിൽ ആണ് പോലീസ്. പ്രതികളെ കണ്ടെത്താൻ കുട്ടിയുടെ സഹായത്തോടെ രേഖാചിത്രം തയ്യാറാക്കും.

Also Read; അബികേൽ സാറാ കിഡ്നാപിംങ് കേസ്; പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News