സതീശൻ കൂടുതൽ കുരുക്കിലേക്ക്;പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും പരാതി

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും വിജിലൻസിൽ പരാതി. ക്രമവിരുദ്ധമായി എംഎൽഎ ഫണ്ട് ചെലവഴിച്ചുവെന്നാണ് ആരോപണം. പറവൂർ സ്വദേശി എ എസ് ദിലീഷാണ് പരാതി നൽകിയത്.

Also Read:പെരുമൺ എഞ്ചിനീയറിം​ഗ് കോളേജിന് ദേശീയ അംഗീകാരം; ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് കെ കെ രാ​ഗേഷ്

പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഇല്ലാത്ത റോഡിനു വേണ്ടി 21 ലക്ഷം രൂപ ചെലവഴിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ക്രമവിരുദ്ധമായി എംഎൽഎ ഫണ്ട് ഉപയോഗിച്ചതിനു പിന്നിൽ സതീശന് നിക്ഷിപ്ത താത്പര്യമെണെന്നും പരാതിയിൽ ആരോപിക്കുന്നു  .പ്രതിപക്ഷ നേതാവിന്റെ പിഎയുടെ ഭാര്യയുടെ പേരിലുള്ള സ്ഥലത്തേക്കാണ് റോഡ് നിർമ്മിച്ചതെന്നും പരാതിയിൽ പറയുന്നു. വിജിലൻസ് മധ്യമേഖല സൂപ്രണ്ടിനാണ് ദിലീഷ് പരാതി നൽകിയത്.

Also Read:അട്ടപ്പാടിയിൽ അമ്മയെ കാത്തിരുന്നിരുന്ന കുട്ടിയാന ചരിഞ്ഞു

അതേസമയം,സതീശനെതിരായ പുനർജനി തട്ടിപ്പ് കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. പറവൂർ മണ്ഡലത്തിലെ പുനർജനി ഭവനപദ്ധതിയുടെ പേരിൽ നിയമംലംഘിച്ച് വിദേശത്ത് നിന്ന് പണംപിരിച്ചെന്നാണ് സതീശനെതിരെയുള്ള പരാതി.നിലവിൽ നിരവധി പരാതികളാണ് സതീശനെതിരെ വിവിധകോണുകളിൽ നിന്ന് ഉയർന്നുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News