വി.ഡി സതീശനെതിരെ കൂടുതൽ പരാതികൾ, എംഎൽഎ ഫണ്ട് വിനിയോഗത്തിലും ക്രമക്കേട്

പുനര്‍ജ്ജനി പദ്ധതിയില്‍ തട്ടിപ്പെന്ന ആരോപണത്തിന് പിന്നാലെ  പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കൂടുതൽ പരാതികൾ. എംഎൽഎ ഫണ്ട് വിനിയോഗത്തിലും ക്രമക്കേടെന്നാണ് ആക്ഷേപം. റിയൽ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടി എംഎൽഎ  ഫണ്ട് വിനിയോഗിച്ചെന്നും അത്തരക്കാരെ സഹായിച്ചുവെന്നുമാണ്  പരാതി.

ALSO READ: ഗുരുവായൂര്‍ അമ്പലത്തിലെ ഭണ്ഡാരത്തില്‍ നിരോധിത കറൻസികളും സ്വര്‍ണ്ണങ്ങളും, ക‍ഴിഞ്ഞ മാസത്തെ നടവരവ്

ഒരു വീട് മാത്രമുള്ള പ്രദേശത്ത് റോഡും വൈദ്യുതി ലൈനുകളും സ്ഥാപിച്ചതിൽ ദുരുഹതയുണ്ട്.  ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് റോഡുകൾക്ക് ഫണ്ട് അനുവദിച്ചിട്ടില്ല. സതീശൻ്റെ ബിനാമിക്ക് പവേണ്ടിയാണ് എംഎൽഎ ഫണ്ട് വിനിയോഗിക്കുന്നതെന്നുമാണ് പരാതി.

പഞ്ചായത്ത് വികസന സമിതി കൺവീനർ അബ്ദുൾ സലാം ആണ് പരാതിക്കാരൻ. മുഖ്യമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കുമാണ് അദ്ദേഹം പരാതി നൽകിയത്.

ALSO READ: മലയാള മനോരമ കൊല്ലം ബ്യൂറോ ചീഫിന് ക്രൈംബ്രാഞ്ച്‌ നോട്ടീസ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News