തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത് ദൃശ്യം പകർത്തി, മൂന്നുവർഷത്തോളം പീഡനം തുടർന്നു; പ്രജ്വൽ രേവണ്ണക്കെതിരെ കൂടുതൽ പരാതികൾ

ലൈംഗികാരോപണം നേരിടുന്ന പ്രജ്വൽ രേവണ്ണക്കെതിരെ കൂടുതൽ പരാതികൾ. ജെഡിഎസ് പ്രാദേശിക നേതാവായ യുവതിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത് ദൃശ്യം പകർത്തിയെന്നും മൂന്നുവർഷത്തോളം പ്രജ്വൽ പീഡനം തുടർന്നെന്നുമാണ് 44 കാരിയുടെ പരാതി.

ALSO READ: കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; അമ്മയായ യുവതിയെ റിമാന്‍ഡ് ചെയ്തു

2021 ൽ ഹാസൻ നഗരത്തിലെ തൻ്റെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ വെച്ച് തന്നെ പ്രജ്വല്‍ ബലാത്സംഗം ചെയ്തു. സഹകരിച്ചില്ലെങ്കിൽ തന്നെയും ഭർത്താവിനെയും കൊന്നുകളയുമെന്നും പ്രജ്വല്‍ ഭീഷണി. ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും തന്നെ നിരവധി തവണ പീഡിപ്പിക്കുകയും ചെയ്തതായി യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കി.

അതേസമയം, ലൈംഗികാതിക്രമക്കേസിൽപ്പെട്ട്‌ രാജ്യം വിട്ട ജെ.ഡി.എസ്‌ എം.പി പ്രജ്വൽ രേവണ്ണക്കെതിരെ കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട്‌ സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

ALSO READ: റോഷ്നയുടെ പരാതി; വണ്ടിയോടിച്ചത് യദു തന്നെ, സ്ഥിരീകരണ മൊഴി നല്‍കി; കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News