ദില്ലിയിലെ വായുമലിനീകരണം; കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

വായുമലിനീകരണം അതീവ ഗുരുതരമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ദില്ലി സര്‍ക്കാര്‍. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തരയോഗം വിളിച്ചുചേര്‍ത്തു. യോഗത്തിന് ശേഷം നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഇന്ന് പ്രഖ്യാപനമുണ്ടാകും. ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണവും ഉണ്ടായേക്കും.

Also Read; പാലക്കാട് പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

നിലവില്‍ സംസ്ഥാനത്ത് പ്രൈമറി സ്‌കൂളുകള്‍ക്ക് വെളളിയാഴ്ച വരെ അവധി നല്‍കിയിട്ടുണ്ട്. ആറ് മുതല്‍ 12 വരെയുളള ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴിയാക്കാനും നിര്‍ദേശമുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്താനും കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് നിര്‍ദേശം നല്‍കി. ദില്ലിയില്‍ ശരാശരി വായുഗുണനിലവാര സൂചിക 453 വരെയെത്തി. ദൂരക്കാഴ്ച 300മീറ്ററിലും താഴെയാണ്.

Also Read; രണ്ട് വയസ്സുകാരിയുടെ പീഡനം, പ്രതിക്ക് 20 വർഷം ശിക്ഷ; കൊതുക് കടിച്ച് ചൊറിഞ്ഞാൽ ആഴത്തിൽ മുറിവുണ്ടാകില്ലെന്ന് കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News