നിലവിൽ കെട്ടിടമുള്ള കാര്യം മറച്ച് വെച്ചാണ് പുതിയ നിർമാണത്തിന് അനുമതി തേടിയത് ; മാത്യു കുഴൽ നാടൻ്റെ വിവാദ ഭൂമി ഇടപാടിലെ ക്രമക്കേടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

കോൺഗ്രസ് എം എൽ എ മാത്യു കുഴൽ നാടൻ്റെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പരിസ്ഥിതി ദുര്‍ബല പ്രദേശമായ ചിന്നക്കനാലില്‍ അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ടിന് നിയമസാധുത തേടാനും കുഴല്‍നാടൻ വഴിവിട്ട് ശ്രമിച്ചു എന്നാണ് പുറത്തുവരുന്ന രേഖകൾ വ്യക്തമാക്കുന്നത്. ചിന്നക്കനാലിലെ ഭൂമിയിൽ വീട് നിർമിക്കാൻ കുഴൽ നാടൻ അപേക്ഷ നൽകി. ഈ സ്ഥലത്ത് നിലവിൽ കെട്ടിടമുള്ള കാര്യം മറച്ച് വെച്ചാണ് പുതിയ നിർമാണത്തിന് എം എൽ എ അനുമതി തേടിയത് എന്നും കണ്ടെത്തി.

also read: ജെയ്ക് സി തോമസ് ബുധനാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

ഇത് വഴി അനധികൃത കെട്ടിടത്തിന് നിയമസാധുത നേടിയെടുക്കലായിരുന്നു മാത്യു കുഴൽനാടന്റെ ലക്ഷ്യം’. എന്നാൽ വിവാദ ഭൂമിയിൽ മറ്റൊരു കെട്ടിടം ഉണ്ടെന്ന വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്ന് ഈ നീക്കം പരാജയപെടുകയായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ നികുതി വെട്ടിപ്പില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ ആവശ്യപ്പെട്ടിരുന്നു. കലൂരില്‍ നടത്തിയ വാര്‍ത്താ സമ്മേ‍ളനത്തില്‍ ആണ് കുഴൽനാടന്റെ നികുതി വെട്ടിപ്പ് സംബന്ധിച്ച് വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയത്.

ചിന്നക്കനാലിലെ സ്ഥലം 1 കോടി 92 ലക്ഷം രൂപയ്ക്ക് രാജകുമാരി സബ്ബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തു. തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ് കമ്മിഷനിൽ നൽകിയ സത്യവാങ്മൂലത്തിൽ 3.5 കോടി രൂപയുടെ ഭൂമി കൈവശമുണ്ടെന്ന് വ്യക്തമാക്കി.പകുതി ഷെയറിനാണ് 3.5 കോടി എന്ന് പറഞ്ഞിരിക്കുന്നതെന്നും അപ്പോൾ യഥാർത്ഥ വില 7 കോടിയോളം വരുമെന്നും സി എന്‍ മോഹനന്‍ പറഞ്ഞിരുന്നു.

also read:‘മാലിന്യമുക്ത നവകേരളം’ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്‌; പ്രോജക്ട്‌ റിപ്പോർട്ടുകൾ 20ന്‌ മുഖ്യമന്ത്രി പ്രകാശിപ്പിക്കും

ആധാരത്തിലും തെരഞ്ഞെടുപ്പ് സത്യവാങ് മൂലത്തിലും നൽകിയ വിവരങ്ങളിൽ പൊരുത്തക്കേടുണ്ട്. വലിയ നികുതി വെട്ടിപ്പ് നടന്നു. സമഗ്ര അന്വേഷണം നടത്തണം. ശരിയായ മാർഗ്ഗത്തിലൂടെ അല്ലാതെ വരുന്ന പണം വെളുപ്പിച്ചു. ഏത് ഏജൻസി വേണം എന്ന് സർക്കാർ തീരുമാനിക്കേണ്ടത്. നിലവിൽ സർക്കാരിനും വിജിലൻസിനും പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here