എന്‍ബിഎ അക്രെഡിറ്റേഷന്‍ മികവില്‍ 2 എഞ്ചിനീയറിംഗ് കോളേജുകള്‍ കൂടി: മന്ത്രി ഡോ. ബിന്ദു

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് വീണ്ടും അഭിമാനമായി 2 എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് കൂടി എന്‍ബിഎ അക്രെഡിറ്റേഷന്‍ ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

ഇടുക്കിയിലെ ഗവ.എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരത്തെ എല്‍ ബി എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വിമന്‍സ് പൂജപ്പുര എന്നീ കോളേജുകളാണ് മികവിന്റെ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ പാലക്കാട് ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനീയറിംഗ് കോളേജ് നില മെച്ചപ്പെടുത്തിയിട്ടുമുണ്ട്.

Also Read : സുകുമാരന്‍ നായര്‍ക്കെതിരെ എന്‍എസ്എസ്സില്‍ ആഭ്യന്തര കലഹം; പോരടിച്ച് ഒരുവിഭാഗം

ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകള്‍ക്കാണ് ഇടുക്കി ഗവ.എഞ്ചിനീയറിംഗ് കോളേജ് എന്‍ബിഎ അക്രെഡിറ്റേഷന്‍ നേടിയിരിക്കുന്നത്.

സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ 4 പ്രോഗ്രാമുകള്‍ക്കാണ് എല്‍ ബി എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വിമന്‍സ് പൂജപ്പുര ഈ നേട്ടം കരസ്ഥമാക്കിയത്.

Also Read : സുകുമാരന്‍ നായര്‍ക്കെതിരെ എന്‍എസ്എസ്സില്‍ ആഭ്യന്തര കലഹം; പോരടിച്ച് ഒരുവിഭാഗം

പാലക്കാട് ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിനാണ് എന്‍ബിഎ അക്രെഡിറ്റേഷന്‍ ലഭിച്ചിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ തിളക്കത്തിന് കൂടുതല്‍ മിഴിവേകിയ കോളേജുകളെ മന്ത്രി ഡോ ആര്‍ ബിന്ദു അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News