വ്യാജ എൽഎൽബി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഹൈക്കോടതിയിൽ എൻറോൾ ചെയ്തു; മുൻ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

മുൻ യൂത്ത് കോൺഗ്രസ് നേതാവ് വ്യാജ എൽഎൽബി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഹൈക്കോടതിയിൽ എൻറോൾ ചെയ്തതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. തിരുവനന്തപുരം സ്വദേശി മനു ജി രാജൻ നൽകിയ സർട്ടിഫിക്കറ്റ് വ്യാജമെന്ന് യൂണിവേഴ്സിറ്റി അധികൃതർ. ബീഹാറിലെ മഗധ് യൂണിവേഴ്സിറ്റിയുടെ പേരിലുള്ള സർട്ടിഫിക്കറ്റ് ആണ് ഇയാൾ ഹൈക്കോടതിയിൽ നൽകിയത്.

Also Read; വാകേരി കൂടല്ലൂരിൽ യുവാവിനെ കൊന്ന കടുവയെ പിടിക്കാൻ കൂട് സ്ഥാപിച്ചു

മുൻ യൂത്ത് കോൺഗ്രസ് നേതാവ് മനു ജി രാജനെതിരെ തിരുവനന്തപുരം സ്വദേശി സച്ചിൻ എജി പരാതി നൽകിയ വാർത്ത നേരത്തെ കൈരളി ന്യൂസ് പുറത്ത് വിട്ടിരുന്നു. ഹൈക്കോടതിയിൽ എൻറോൾ ചെയ്യാൻ വ്യാജ മനു ജി രാജൻ വ്യാജ സർട്ടിഫിക്കറ്റ് നൽകിയതിന്റെ കൂടുതൽ തെളിവുകളാണ് പുറത്തുവരുന്നത്. ബീഹാറിലെ മഗധ് യൂണിവേഴ്സിറ്റിയുടെതായി മനു ജി രാജൻ എൽഎൽബി സർട്ടിഫിക്കറ്റ് വ്യാജമാണ് എന്നാണ് സച്ചിന്റെ പരാതിയിൽ യൂണിവേഴ്സിറ്റി നൽകിയ മറുപടി.

Also Read; നാലുവയസുകാരനെ പിതൃസഹോദരന്റെ ഭാര്യ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സംഭവം പാലക്കാട്

വിവരാവകാശ രേഖകൾ പ്രകാരം ലഭിച്ച മറുപടിയിൽ മഗധ് യൂണിവേഴ്സിറ്റിയുടെ എൽഎൽബി സർട്ടിഫിക്കറ്റാണ് മനു ജി രാജൻ ഹൈക്കോടതിയിൽ നൽകിയത് എന്ന് വ്യക്തമാക്കുന്നു. സച്ചിൻ എജിയുടെ പരാതിയിൽ പോലീസ് അന്വേഷണവും ബാർ കൗൺസിൽ അന്വേഷണവും പുരോഗമിക്കുകയാണ്. പരാതി നൽകിയതിനെ തൊട്ട് പിന്നാലെ എൻറോൾമെന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിലിന് കത്ത് നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ പ്രധാന കെഎസ്‍യു യൂത്ത് കോൺഗ്രസ് നേതാവും കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗവുമായിരുന്നു മനു ജി രാജൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News