അഖില്‍ മാത്യുവിനെതിരായ വ്യാജ ആരോപണം; ഗൂഢാലോചന നടന്നുവെന്ന് വ്യക്തം, തെളിവുകള്‍

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പി എയ്‌ക്കെതിരായ പരാതിയില്‍ ഗൂഢാലോചന എന്നത് കൂടുതല്‍ വ്യക്തമാകുന്നു. മന്ത്രിയും മന്ത്രി ഓഫീസും കൃത്യമായി ഹരിദാസന്റെ പരാതിയില്‍ നടപടി സ്വീകരിച്ചു. പരാതിയില്‍ ആദ്യം അഖില്‍ മാത്യുവില്‍ നിന്നും വിശദീകരണം തേടി. പിന്നീട് പരാതി പൊലീസിന് കൈമാറി. തുടര്‍ന്ന് ഓരോ ദിവസവും പുറത്ത് വന്ന തെളിവുകള്‍, ആരോപണം വ്യാജമാണെന്ന് തെളിയിക്കുന്നതിനൊപ്പം വലിയ ഗൂഢാലോചന ഇതിന് പിന്നില്‍ നടന്നതായും വ്യക്തമാക്കുന്നു.

2023 ജൂണ്‍ മാസത്തിലാണ് ദേശീയ ആയുഷ് മിഷന്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഇനി ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ പി.എ അഖില്‍ മാത്യുവിനെതിരെ ഉയര്‍ന്ന പരാതിയുടെ നിജസ്ഥിതി പരിശോധിക്കാം. ഓഗസ്റ്റ് മാസത്തില്‍ ബാസിത്ത് ആരോഗ്യമന്ത്രിയുടെ പി.എസിനെ കണ്ട് ഈ തസ്തികയിലേക്ക് നിയമനത്തിന് വേണ്ടി കോഴ വാങ്ങി എന്ന വിഷയം പറയുന്നു.

Also Read : “അതിനെ ന്യായീകരിക്കേണ്ടതില്ല”; ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

പരാതിക്കാരന്‍ ബാസിത്ത് അല്ലാത്തതിനാല്‍ ഹരിദാസനോട് പരാതി എഴുതി നല്‍കാന്‍ പറയാന്‍ പി.എസ് ബാസിത്തിനോട് ആവശ്യപ്പെട്ടു. ജൂണില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ പേരില്ലാത്തവര്‍ ഓഗസ്റ്റിലാണ് പരാതിയുമായി വരുന്നത് എന്നത് ശ്രദ്ധിക്കണം. ഒപ്പം ബാസിത്ത് വിഷയം പറയുമ്പോള്‍ ആരോഗ്യമന്ത്രിയുടെ പി.എ പണം വാങ്ങി എന്ന് പറഞ്ഞിരുന്നില്ല. തുടര്‍ന്ന് സെപ്തംബര്‍ 4ന് ഹരിസാദന്‍ പരാതി മെയിലില്‍ അയച്ചു എന്നാണ് വാദം.

എന്നാല്‍ min.hlth@kerala.gov.in എന്ന ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക മെയില്‍ ഐഡിയിലേക്ക് പരാതി വന്നിട്ടില്ല എന്നതാണ് വസ്തുത. സെപ്തംബര്‍ 13ന് രജിസ്റ്റേര്‍ഡായി പരാതി മന്ത്രി ഓഫീസിന് ലഭിച്ചു. പരാതിയില്‍ പി.എ അഖില്‍ മാത്യു പണം വാങ്ങി എന്ന ആരോപണമുണ്ട്. പരാതിയില്‍ ആദ്യ നടപടിയായി അഖില്‍ മാത്യുവില്‍ നിന്ന് മന്ത്രി വിശദീകരണം തേടി. വിശദീകരണത്തിലും ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലും അഖില്‍ മാത്യു നിരപരാധിയാണ് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 20ന് അന്വേഷണം ആവശ്യപ്പെട്ട് വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

Also Read : മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം; ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡില്‍ പ്രതിഷേധം അറിയിച്ച് യെച്ചൂരി

തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം 25ന് ഡിജിപിക്ക് പരാതി നല്‍കുന്നു. അഖില്‍ മാത്യു സ്വന്തം നിലയ്ക്ക് 26ന് കമ്മീഷണര്‍ക്കും പരാതി നല്‍കി. ഇതിന് ശേഷമാണ് പരാതി സംബന്ധിച്ച വാര്‍ത്ത പുറത്ത് വരുന്നത്. ബാസിത്ത് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയും അവിടുത്തെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതും ഗൂഢാലോചന സംശയം ബലപ്പെടുത്തി. ഒപ്പം അഖില്‍ മാത്യുവിന് ഹരിദാസന്‍ പണം നല്‍കി എന്ന് പറയുന്ന ദിവസം അഖില്‍ മാത്യു തിരുവനന്തപുരത്ത് ഇല്ലാതിരുന്നതും തുടര്‍ന്ന് ആരോപണത്തിന്റെ മുനയൊടിച്ചു. ആരേഗ്യമന്ത്രിയുടെ ഓഫീസിനെ നിയമന തട്ടിപ്പില്‍ ഉള്‍പ്പെടുത്താന്‍ വന്‍ ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News