നീറ്റ് പരീക്ഷയിലെ ക്രമക്കേടിൽ കൂടുതൽ തെളിവുകൾ; ഗുജറാത്തിലെ കേന്ദ്രത്തില്‍ പരീക്ഷയെഴുതി യോഗ്യത നേടിയത് 85% പേർ

നീറ്റില്‍ ക്രമക്കേടുണ്ടായെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇന്ന് പുറത്തുവിട്ട പരീക്ഷഫലത്തില്‍ 85% പേരാണ് ഗുജറാത്തിലെ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയതില്‍ യോഗ്യത നേടിയത്. രാജ്‌കോട്ടിലെ ആര്‍കെ യൂണിവേഴ്‌സിറ്റി ഓഫ് എന്‍ജിനിയറിങില്‍ പരീക്ഷ എഴുതിയവരാണ് യോഗ്യത നേടിയത്. 200ലധികം പരീക്ഷാര്‍ത്ഥികള്‍ 600ന് മുകളിലും, 12 പേര്‍ 700 ലധികം മാർക്ക് നേടി.

Also Read; ‘കൻവർ യാത്രയുടെ വഴികളിൽ ഭക്ഷണശാലകളിൽ ഉടമയുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവ് ഭരണഘടന വിരുദ്ധവും, മൗലികാവകാശത്തിന്റെ ലംഘനവും…’; സിപിഐഎം പോളിറ്റ് ബ്യൂറോ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധം വ്യാപകമായിരിക്കെ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മാര്‍ക്കുകള്‍ പരീക്ഷാ കേന്ദ്രങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് എന്‍ടിഎ പരീക്ഷാഫലങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഗുജറാത്ത് രാജ്‌കോട്ടിലെ ആര്‍കെ യൂണിവേഴ്‌സിറ്റി ഓഫ് എന്‍ജിനിയറിങില്‍ പരീക്ഷ എഴുതിയവരില്‍ 85 ശതമാനം യോഗ്യത നേടിയെന്ന് തെളിക്കുന്നതാണ് ഫലങ്ങള്‍.

ഇവിടെ നിന്നും പരീക്ഷയെഴുതിയ 200ലധികം വിദ്യാര്‍ത്ഥികള്‍ 600ന് മുകളില്‍ മാർക്ക് നേടിയിട്ടുണ്ട്, 12 പേര്‍ക്ക് 700ന് മുകളില്‍ മാർക്ക് ലഭിച്ചു. ഒരാള്‍ക്ക് 720 മാര്‍ക്ക് ലഭിച്ചപ്പോള്‍ രണ്ട് പേര്‍ക്ക് 710 ഉം നാല് പേര്‍ക്ക് 705ഉം ലഭിച്ചു. 700 മാര്‍ക്ക് നേടിയത് മൂന്ന് പേരാണ്. 259 ഉദ്യോഗാര്‍ത്ഥികള്‍ 600-ലധികം മാര്‍ക്ക് നേടിയപ്പോള്‍ 110 വിദ്യാര്‍ത്ഥികള്‍ക്ക് 650-ന് മുകളില്‍ മാര്‍ക്ക് നേടി. 48 ഉദ്യോഗാര്‍ത്ഥികളും 680-ലധികം മാര്‍ക്കോടെ യോഗ്യത നേടി. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ നിന്ന് നിരവധിപ്പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Also Read; വിശദമായ ചോദ്യം ചെയ്യൽ വേണം; മാവോയിസ്റ്റ് പ്രവർത്തകന്‍ മനോജിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെ കസ്റ്റഡിയിൽ വിട്ടു

ഒരേ പരീക്ഷാകേന്ദ്രങ്ങളില്‍ നിരവധിപ്പേര്‍ യോഗ്യത നേടിയത് പരീക്ഷ ക്രമക്കേടിന്റെ വ്യാപ്തി തെളിയ്ക്കുന്നതാണ്. വിദ്യാര്‍ത്ഥികളുടെ റോള്‍ നമ്പര്‍ മറച്ച് പരീക്ഷാ കേന്ദ്രം അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ പരിമിതമായ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇന്ന് ഫലം പുറത്തുവിട്ടിത്. ജൂലൈ 22 ന് നീറ്റ് ഹര്‍ജി പരിഗണിക്കാനിരിക്കെ പരീക്ഷകളില്‍ വ്യാപക ക്രമക്കേട് നടന്നിട്ടില്ലെന്നും ടെലഗ്രാം വഴിയുളള ചോര്‍ച്ചകള്‍ വ്യാജമായി സൃഷ്ടിച്ചതെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെയും എന്‍ടിഎയുടെയും വാദം പൊളിക്കുന്നതാണ് പുറത്തുവന്നഫലങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News