ബെംഗളൂരുവിലെ അസം സ്വദേശിനിയുടെ മരണത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ പൊലീസ് തിരയുന്ന പ്രതിയായ ആരവ് കൊല നടത്തിയശേഷം രണ്ടുദിവസം മൃതദേഹത്തിന് മുന്നിൽ പുകവലിച്ചിരുന്നതായാണ് സൂചന. അസംകാരിയായ വ്ലോഗർ മായ ഗൊഗോയയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതി ആരവിനായി കർണാടക പൊലീസ് തെരച്ചിൽ ആരംഭിച്ചു.
കണ്ണൂർ സ്വദേശിയായ ആരവ് ഹനോയ് എന്ന ഇരുപത്തൊന്നുകാരൻ ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ സ്റ്റുഡൻസ് കൗൺസലറായി ജോലിചെയ്യുകയായിരുന്നു. കൊലനടത്തി രണ്ടുദിവസത്തിനുശേഷം ഇന്ദിരാനഗറിലെ അപാർട്ട്മെന്റിൽനിന്ന് ടാക്സിയിൽ നഗരകേന്ദ്രമായ മെജസ്റ്റിക്കിൽ ആരവ് എത്തി. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആക്കി മുങ്ങി.
Also Read; എയർ ഇന്ത്യ പൈലറ്റ് ആത്മഹത്യ ചെയ്ത നിലയിൽ; ആൺസുഹൃത്ത് അറസ്റ്റിൽ
സോഷ്യൽ മീഡിയയിലൂടെയാണ് ആരവും മായയും പരിചയപ്പെടുന്നത്. ഇവർ തമ്മിൽ ആര് മാസമായി അടുപ്പത്തിലായിരുന്നുവെന്ന് മായയുടെ സഹോദരി പൊലീസിന് മൊഴി നൽകി. മായ സഹോദരിക്കൊപ്പം നിങ്ങളൂരുവിൽ താമസിക്കുകയായിരുന്നു. ഓഫീസിൽ പാർട്ടിയുണ്ടെന്നും, അതിനാൽ വെള്ളിയാഴ്ച വീട്ടിൽ വരില്ലെന്നുമാണ് മായ സഹോദരിയെ വിളിച്ചറിയിച്ചത്.
പിന്നാലെ ശനിയാഴ്ചയും വീട്ടിലേക്ക് വരുന്നില്ലെന്ന് സന്ദേശം അയച്ചു. കോല നടത്തണമെന്ന ഉദ്ദേശ്യത്തോടെ ആരവ് കത്തി കരുതിയിരുന്നുവെന്നും, പ്ലാസ്റ്റിക് കയർ ഓൺലൈൻ വഴി വാങ്ങിയതായും പൊലീസ് കണ്ടെത്തി. അപ്പാർട്ട്മെന്റിൽ നിന്നും ആരവ് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ആരവ് അവസാനമായി യാത്രചെയ്ത കാറിന്റെ വിവരങ്ങൾ പൊലീസ് കണ്ടെത്തി. ഞായറാഴ്ച അർധരാത്രിയിൽ കൊലപാതകം നടന്നതായാണ് സൂചന. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് ആരവ് അവിടെനിന്നും ഇറങ്ങി. അതേസമയം, മറ്റാരും അപാർട്ട്‌മെന്റിലേക്ക് വരുന്നതായി ദൃശ്യങ്ങളിൽ സൂചനയില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here