പീഡന പരാതിയിൽ സിദ്ദിഖ് കൂടുതൽ കുരുക്കിലേക്ക് ; സിനിമയുടെ പ്രിവ്യൂ ഷോ നടന്ന ദിവസം സിദ്ദിഖ് ഹോട്ടലിൽ താമസിച്ചു

siddique

അഭിനേത്രിയുടെ ലൈംഗിക പീഡന പരാതിയിൽ നടൻ സിദ്ദിഖിന് കുരുക്ക് മുറുകുന്നു. 2016 ജനുവരി 28-ന് സിദ്ദിഖ് തിരുവനന്തപുരത്തെ ഹോട്ടലിൽ താമസിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട് . അന്നേദിവസമാണ് സിനിമയുടെ പ്രിവ്യൂ ഷോ നടന്നത്.  പ്രിവ്യൂ നടന്ന ദിവസം ഹോട്ടലിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നായിരുന്നു നടി പരാതി നൽകിയത്. സിദ്ദിഖ് മൂന്ന് ദിവസം ഹോട്ടലിൽ താമസിച്ചിരുന്നുവെന്ന വിവരം കൈരളി ന്യൂസിന് ലഭിച്ചിട്ടുണ്ട്.

ബലാൽസംഗം, തടഞ്ഞുവയ്ക്കൽ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തപ്പെട്ട സിദ്ദിഖ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ കൂടിച്ചേർക്കുന്നതോടെ മുൻകൂർ ജാമ്യത്തിന് പോലും സാധ്യതകൾ അടയും.

Also Read; ‘കാസ്റ്റിംഗ് കൗച്ചിനെതിരെ കർശന നടപടി സ്വീകരിക്കണം’; തമിഴ് സിനിമാ മേഖലയിലും ഹേമ കമ്മിറ്റി മാതൃക വേണമെന്ന് നടൻ വിശാൽ

എങ്കിലും കൊച്ചിയിലെ പ്രമുഖ അഭിഭാഷകനെ തന്നെ സിദ്ദിഖ് കേസ്ഏൽപ്പിച്ചു. ദിലീപിനു വേണ്ടി അടക്കം ഹാജരായ ക്രിമിനൽ അഭിഭാഷകനെ സിദ്ദിഖ് ഇതിനകം സന്ദർശിച്ചു. ആദ്യം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ സമീപിക്കാനും അനുകൂലമല്ലെങ്കിൽ മാത്രം ഹൈക്കോടതിയെ സമീപിക്കാനും ആണ് സിദ്ദിഖിന് ലഭിച്ച നിയമോപദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News