ഓൺലൈൻ ടാക്സി സർവീസ് ആയ ഊബറിനു മികച്ച ജനപ്രീതിയാണ് ലഭിക്കുന്നത്. യാത്രക്കാരുടെ സുരക്ഷാ കൂടി പരിഗണിച്ചാണ് ഇത്തരം ഓൺലെൻ ടാക്സി സർവീസുകൾ ആരംഭിച്ചത്. ഇപ്പോഴിതാ കൂടുതൽ സുരക്ഷയുടെ ഭാഗമായി കൂടുതൽ സംവിധാനങ്ങൾ ആണ് ഊബർ കൊണ്ടുവരുന്നത്.
വനിതാ യാത്രക്കാര്‍ക്ക് മുന്‍ഗണന ,എസ്ഒഎസ് ബട്ടണ്‍ , മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍, ഓഡിയോ റെക്കോര്‍ഡിംഗ്, എന്നിവയാണ് ഊബർ പുതിയതായി കൊണ്ടുവന്ന സുരക്ഷാസംവിധാനങ്ങൾ .സ്ത്രീകളായ യാത്രക്കാരുടെ സുരക്ഷക്കും പ്രത്യേക സംവിധാനങ്ങൾ ആണ് ഊബര്‍ പ്രഖ്യാപിച്ചത്. വനിതാ യാത്രക്കാര്‍ക്ക് മാത്രം സേവനം നല്‍കുന്നതിന് വനിതാ ഡ്രൈവര്‍മാരെ അനുവദിക്കുന്ന ‘വുമണ്‍ റൈഡര്‍ പ്രിഫറന്‍സ്’ ഫീച്ചര്‍ ഊബറിനുള്ളത്. രാത്രികാലങ്ങളിൽ വനിതാ ഡ്രൈവര്‍മാരുടെ സുരക്ഷിതത്വം കൂടി ഇത് ഉറപ്പാക്കുന്നു. വനിതാ യാത്രക്കാരെ മാത്രം ലഭിക്കുന്നതിനാല്‍ രാത്രിയിലും ഡ്രൈവറുടെ സുരക്ഷക്കാണ് മുൻഗണന .
ഓട്ടോമാറ്റിക് ഓഡിയോ റെക്കോര്‍ഡിംഗ് പ്രവര്‍ത്തനക്ഷമമാക്കല്‍, റൂട്ട് മാറിയാല്‍,വിശ്വസിക്കാവുന്ന വ്യക്തിയുമായി യാത്രയുടെ വിവരങ്ങള്‍ പങ്കിടല്‍ദീര്‍ഘ നേരം വാഹനം നിര്‍ത്തിയിടല്‍ എന്നിവ പോലുള്ളവ നിരീക്ഷിക്കുന്ന റൈഡ്ചെക്ക് സജീവമാക്കല്‍, തുടങ്ങിയ ക്രമീകരണങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാകും.അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും തത്സമയ ലൊക്കേഷന്‍ സഹിതമുള്ള വിവരങ്ങള്‍ പെട്ടന്ന് കൈമാറാനും സഹായം നേടുന്നതിനും പൊലീസിനെ അറിയിക്കാനും എസ്ഒഎസ് സംവിധാനം സഹായിക്കുന്നു.
also read: വിവാദങ്ങളെ ചെറുത്തു നിൽക്കാനായില്ല, 700 ജീവനക്കാരുള്ള ‘ചൈന’യിലെ ഫോക്‌സ്‌വാഗന്‍ പ്ലാൻ്റ് വിറ്റു
യാത്രയ്ക്കിടയില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് തോന്നിയാല്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചറുമുണ്ട്. യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ശബ്ദം റെക്കോര്‍ഡ് ചെയ്യാം. ഈ റെക്കോര്‍ഡിംഗുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുകയും സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here