എം.കെ.മുനീർ എം.എൽ.എയുടെ അമാന എംബ്രേസ് പദ്ധതിയിൽ കൂടുതൽ സ്വർണ്ണക്കടത്തുകാർ

എം.കെ.മുനീർ എം.എൽ.എയുടെ അമാന എംബ്രേസ് പദ്ധതിയിൽ കൂടുതൽ സ്വർണ്ണക്കടത്തുകാർ ഉൾപ്പെട്ടതിന് തെളിവുകൾ. ഗവേണിംഗ് ബോഡിയിലെ റഫീഖ് അമാന സ്വർണ്ണക്കടത്ത് കേസിലെ പ്രതിയാണ്. 2023 ഒക്ടോബറിൽ സി.ഐ.എസ്.എഫ് അസി കമാൻഡൻ്റ് പിടിയിലായ കേസിൻ്റെ മുഖ്യ സൂത്രധാരൻ റഫീഖാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

Also Read: എം കെ മുനീർ ചെയർമാനായ അമാന എംബ്രേസ് പദ്ധതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ

കസ്റ്റംസ് നിരവധി തവണ സമൻസ് അയച്ചിട്ടും റഫീഖ് ഹാജരായിരുന്നില്ല. കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം റഫീഖിൻ്റെ നേതൃത്വത്തിൽ കടത്തുന്നതായും കസ്റ്റംസ് കണ്ടെത്തി.

അമാന എംബ്രേസ് ജന കൺവീനർ ഇക്ബാൽ അമാനയുടെ സഹോദരനാണ് റഫീഖ്. ഗവേർണിംഗ് ബോഡിയിൽ സ്വർണ്ണക്കടത്ത് കേസ് പ്രതികളായ അബുലൈസും ഒ.കെ സലാമുമുള്ള വിവരം നേരത്തേ കൈരളി ന്യൂസ് പുറത്ത് വിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News