കാർ ഓടിച്ചത് അർജുൻ അല്ല, അപകടം ചെയ്സിങ് സീനിന്റെ ഡ്രോൺ ഷോട്ട് ചിത്രീകരിക്കുന്നതിനിടെ; കൂടുതൽ വെളിപ്പെടുത്തൽ

സിനിമാ ഷൂട്ടിനിടെ ഉണ്ടായ കാറപകടത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. കാർ ഓടിച്ചത് അർജുൻ അശോകൻ അല്ലെന്നും സ്റ്റണ്ട് മാസ്റ്ററുടെ ടീമിൽ പെട്ടയാളാണെന്നുമാണ് വെളിപ്പെടുത്തൽ. കാർ ചെയ്സിങ് സീനിന്റെ ഡ്രോൺ ഷോട്ട് ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. ഇവർക്കൊപ്പം നടൻ മാത്യു തോമസ് ഉണ്ടെന്ന വാർത്തയും തെറ്റാണെന്നുമാണ് വിവരം. ബ്രോമൻസ് സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം നടന്നത്.

ALSO READ: കാന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴിയിലെ മസ്ജിദുകളും മസാറുകളും വെളള തുണികൊണ്ട് മൂടി; സംഭവം ഹരിദ്വാറില്‍

സിനിമയിലെ നായിക മഹിമ നമ്പ്യാരുടെ ഒരു റാഷ് ഡ്രൈവിങ് സീൻ കഴിഞ്ഞദിവസം ഷൂട്ട് ചെയ്തിരുന്നു. ഇതേ രംഗത്തിന്റെ ഡ്രോൺ ഷോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. മഹിമയ്ക്കു പകരം കാർ ഓടിച്ചത് സ്റ്റണ്ട് ടീമിലെ ഡ്രൈവർ ആയിരുന്നു. ഡ്രൈവർക്കൊപ്പം മുൻ സീറ്റിൽ അർജുൻ അശോകും സംഗീതും ഉണ്ടായിരുന്നു. ഈ സമയത്താണ് കാർ അപകടത്തിൽ പെടുന്നത്.

റോഡിനു അരികെ നിന്ന ഡെലിവറി ബോയിയെയും, ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ച് തലകീഴായി മറിയുകയായിരുന്നു. അർജുനും വാഹനമോടിച്ചയാൾക്കും നിസാര പരിക്കുകൾ ആണ് ഉള്ളത്. സംഗീത് പ്രതാപിന്റെ കഴുത്തിന് പൊട്ടലുണ്ട്. കൊച്ചി എംജി റോഡിൽ വച്ചു ഇന്നു പുലർച്ചെ 1.45നാണ് അപകടം നടന്നത്.. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.

ALSO READ: ഷിരൂർ ദൗത്യത്തിനായി മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ദർ എത്തും; പെന്റൂൺ എത്തിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News