കാക്കനാട് ഫ്ലാറ്റിലെ ഭക്ഷ്യവിഷബാധയിൽ ആശാവർക്കർമാരുടെ നേതൃത്വത്തിൽ ഫ്ലാറ്റിൽ ഇന്ന് കൂടുതൽ പരിശോധന. ഭക്ഷ്യവിഷബാധയെ തുടർന്ന് മുന്നൂറിലധികം പേർ ചികിത്സ തേടിയതയാണ് കണക്കുകൾ. അഞ്ചുവയസ്സിൽ താഴെയുള്ള 20 കുട്ടികൾക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു.
Also Read; അമ്മയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവതി ക്രെയിൻ തട്ടി മരിച്ചു; സംഭവം കോട്ടയം കറുകച്ചാലിൽ
കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി കാക്കനാട് ഫ്ലാറ്റിലെ 340 ഓളം പേരാണ് ഭക്ഷ്യ വിഷബാധയെത്തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഛർദി, വയറിളക്കം തുടങ്ങിയവയാണ് കൂടുതൽ പേരിലും കണ്ട ലക്ഷണങ്ങൾ. കുട്ടികൾക്കും രോഗബാധയെറ്റിട്ടുണ്ട്. 5 വയസിൽ താഴെയുള്ള ഇരുപത് കുട്ടികൾക്കും രോഗ ബാധയെറ്റിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന കണക്കുകൾ. കുടിവെള്ളത്തിൽ നിന്നാണ് ഇത്രയധികം പേർക്ക് രോഗബാധ ഏറ്റത്തെന്നാണ് സംശയിക്കുന്നത്.
ഫ്ലാറ്റിലെ കിണറുകൾ, മഴവെള്ളം, ബോർവെൽ, മുനിസിപ്പൽ ലൈൻ തുടങ്ങിയവയാണ് ഫ്ലാറ്റിലെ പ്രധാന ജല സ്രോതസുകൾ. ഇവയിൽ ഏതിൽ നിന്നാണ് രോഗം പടർന്നതെന്നാണ് കണ്ടെത്തേണ്ടത്. നിലവിൽ ഈ സ്രോതസുകൾ എല്ലാം അടച്ച് ടാങ്കർ വഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റിലെ ജല ഉപയോഗം നടത്തുന്നത്. ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജലത്തിന്റെ വിവിധ സാമ്പിലുകൾ ശേഖരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകളും ക്ലോറിനേഷൻ അടക്കമുള്ള നടപടികളും ഉണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here