കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി നീറ്റ് – നെറ്റ് പരീക്ഷയിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്. ഇന്നലെ മാറ്റി വച്ച സിഎസ്‌ഐആർ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നതായി റിപ്പോർട്ട്. ബിഹാറിലെ ടീച്ചർ എലിജിബിലിറ്റി പരീക്ഷയും മാറ്റിവച്ചു. അതിനിടെ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ ഹസാരിബാഗിൽ നിന്നെന്നും സൂചനയുണ്ട്. ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ സിഎസ്‌ഐആർ യുജിസി നെറ്റ് പരീക്ഷയും മാറ്റിവെക്കുന്നു എന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.
എന്നാൽ സിഎസ്‌ഐആർ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡാർക്ക് വെബിലൂടെയാണ് ഇവയും ചോർന്നത്. ഈ മാസം 25 മുതൽ 27 വരെ നടക്കാനിരുന്ന പരീക്ഷ 2 ലക്ഷം വിദ്യാർഥികളാണ് എഴുതാനിരുന്നത്. ഇന്നലെ രാത്രിയോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ ഉന്നതല യോഗം വിളിച്ചു ചേർത്തു. പിന്നാലെയാണ് സിഎസ്‌ഐആർ യുജിസി നെറ്റ് പരീക്ഷയും മാറ്റിവെച്ചത്. അതിനിടെ ബീഹാറിലും ഒഴിവാക്കാനാവാത്ത കാരണങ്ങൾ വിശദീകരിച്ച് ടീച്ചർ എലിജിബിലിറ്റി ടെസ്റ്റും മാറ്റിയിട്ടുണ്ട്.
അതേസമയം നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ ഹസാരിബാഗിൽ എന്നാണെന്ന് സൂചനയും പുറത്തുവന്നു. ബീഹാറിലെ പട്നയിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ ചോദ്യപേപ്പറുകൾ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഉത്തർപ്രദേശ് ഗുജറാത്ത് കേന്ദ്രീകരിച്ചും നീറ്റ് ചോദ്യപേപ്പർ ചോർച്ച അന്വേഷണം വ്യാപിക്കുകയാണ്. 13 ഓളം വിദ്യാർത്ഥികൾ ഇതുവരെ സാമ്പത്തിക ബുദ്ധിമുട്ട് അന്വേഷിക്കുന്ന വിഭാഗം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ലഭിച്ച നിർണ്ണായകമായ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here