‘മൈഗ്രേഷൻ കോൺക്ലേവിന്‍റെ തുടർച്ച’, 48,000 പേർക്ക് തൊഴിൽ നൽകാൻ പ്രത്യേക പരിപാടി, ആദ്യഘട്ടത്തിൽ 5000 പേർക്ക് തൊഴിൽ

മൈഗ്രേഷൻ കോൺക്ലേവിന്‍റെ തുടർച്ചയായി പത്തനംതിട്ട ജില്ലയിൽ ജോലിക്ക് വേണ്ടി നോളജ് മിഷന്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെൻറ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 48,000 പേർക്ക് തൊഴിൽ നൽകാൻ പ്രത്യേക പരിപാടിക്ക് രൂപം നൽകി. വിദേശത്തും നാട്ടിലുമുള്ള തൊഴിൽദാതാക്കളോട് ബന്ധപ്പെട്ട് തൊഴിലവസരങ്ങൾ കണ്ടെത്തി അവയിൽ വേണ്ടുന്ന നൈപുണി പരിശീലനം നൽകുന്നതിനാണ് പരിപാടി. ആദ്യഘട്ടം എന്ന നിലയിൽ 5000 പേർക്ക് K-DISK ന്റെ സഹായത്തോടെ തൊഴിൽ കണ്ടെത്തിയിട്ടുണ്ട്. മുൻ ധനമന്ത്രി തോമസ് ഐസക് പങ്കുവെച്ച ഫേസ്ബുക് കുറിപ്പിലാണ് ഇക്കാര്യം വ്യകത്മാക്കിയത്.

ALSO READ: ‘മാമാട്ടിക്കുട്ടിയമ്മയിലെ പെട്ടി’, ‘മണിവത്തൂരിലെ ആയിരം ശിവരാത്രികളിലെ മരവും ഷോളും’, സിനിമകളിലെ മിത്തുകളെ കുറിച്ച് ഫാസിൽ

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം

മൈഗ്രേഷൻ കോൺക്ലേവിന്‍റെ തുടർച്ചയായി പത്തനംതിട്ട ജില്ലയിൽ ജോലിക്ക് വേണ്ടി നോളജ് മിഷന്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെൻറ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 48,000 പേർക്കും തൊഴിൽ നൽകുന്നതിനുള്ള പരിപാടിക്കു രൂപം നൽകിയിരിക്കുകയാണ്. വിദേശത്തും നാട്ടിലുമുള്ള തൊഴിൽദാതാക്കളോട് ബന്ധപ്പെട്ട് തൊഴിലവസരങ്ങൾ കണ്ടെത്തി അവയിൽ വേണ്ടുന്ന നൈപുണി പരിശീലനം നൽകുന്നതിനാണ് പരിപാടി. പ്രവാസികൾക്ക് ഇത്തരം തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിന് വലിയ സംഭാവന ചെയ്യാൻ ആകും എന്നതാണ് മൈഗ്രേഷൻ കോൺക്ലേവ് എത്തിച്ചേർന്ന ഏറ്റവും പ്രധാനപ്പെട്ട നിഗമനം. ആദ്യഘട്ടം എന്ന നിലയിൽ 5000 പേർക്ക് K-DISK ന്റെ സഹായത്തോടെ തൊഴിലും കണ്ടെത്തിയിരിക്കുന്നു. വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും കേരളത്തിലും ഉള്ള തൊഴിലവസരങ്ങൾ ഇതിൽ ഉൾപ്പെടും. അടുത്ത 5,000 പേർക്കുള്ള തൊഴിലവസര ലിസ്റ്റ് തയ്യാറാക്കി ക്കൊണ്ടിരിക്കുന്നു.

ALSO READ: കലാഭവന്‍ മണിയെ അപമാനിച്ചത് ദിവ്യ ഉണ്ണിയോ? ഒടുവിൽ വർഷങ്ങൾക്ക് ശേഷം വിവാദത്തിൽ പ്രതികരിച്ച് നടി

DWMS-ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏതൊരു ഉദ്യോഗാർത്ഥിക്കും ജോലിക്കായി അപേക്ഷിക്കാവുന്നതാണ്. ഇതിന് അവരെ സഹായിക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഏതെങ്കിലും തദ്ദേശസ്ഥാപനവുമായി ബന്ധപ്പെട്ടുകൊണ്ട് ജോബ് സ്റ്റേഷനുകൾ ആരംഭിക്കുന്നതാണ്. തൊഴിൽ അന്വേഷകർക്ക് മാർഗനിർദ്ദേശം നൽകുന്നതിനുള്ള കരിയർ കൗൺസിലർമാരും സാങ്കേതിക സൗകര്യവും അവിടെ ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായോ ജോബ് സ്റ്റേഷനുകളിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ആഴ്ചതോറും ഉദ്യോഗാർത്ഥികളെ തൊഴിലും നൈപുണിയും അടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളായി തരം തിരിക്കുകയും ഏകദിന വർഷോപ്പുകളിലേക്കുള്ള തീയതി അറിയിക്കുകയും ചെയ്യും. ഈ വർക്ഷോപ്പുകളിൽ വച്ച് തൊഴിൽ അന്വേഷകരുടെ പ്രാപ്തിയും നൈപുണി വിടവും വിലയിരുത്തും. ഇതിനായി ശാസ്ത്രീയ രീതികൾ അവലംബിക്കും. അതിന്റെ അടിസ്ഥാനത്തിൽ നൈപുണ്യ കോഴ്സിന് ശുപാർശ നൽകും. പരിശീലന കേന്ദ്രങ്ങൾ ജില്ലയിൽ തന്നെയോ ചില സന്ദർഭങ്ങളിൽ ജില്ലയ്ക്കും സംസ്ഥാനത്തിന് പുറത്തും ആകാം. ചിലപ്പോൾ തൊഴിൽ ദാതാക്കൾ തന്നെയാകും പരിശീലനം നൽകുക. ചില തൊഴിലുകളിൽ ഇൻറ്റേൺസോ അപ്പന്റീസുകളോ ആയിട്ടാണ് കമ്പനികളിൽ റിക്രൂട്ട് ചെയ്യുക ആദ്യഘട്ടത്തിലേക്കുള്ള 5000 തൊഴിലുകളുടെ സംക്ഷിപ്ത രൂപം പ്രത്യേകം നൽകിയിട്ടുണ്ട് കൂടുതൽ വിശദവിവരങ്ങൾ മൈഗ്രേഷൻ കോൺക്ലേവിന്റെ വെബ്സൈറ്റിലും (www. migrationconclave.com) നോളജ് മിഷന്റെ വെബ്സൈറ്റിലും (https://kdisc.kerala.gov.in/en/) ലഭ്യമാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന മുറയ്ക്ക് തൊഴിൽ ലഭ്യമാക്കും. പരിശീലനത്തിനുള്ള ചെലവ് ഉദ്യോഗാർത്ഥി വഹിക്കേണ്ടതാണ്. ഇതിനു വരുന്ന ഫീസിന്റെ 50% സബ്സിഡിയായി നൽകുവാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്. ബാക്കി വരുന്ന തുക ബാങ്ക് വായ്പയായി ലഭ്യമാക്കും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്ക് പരിശീലനം പൂർണമായും സൗജന്യമായിരിക്കും. ചുരുക്കത്തിൽ പത്തനംതിട്ടയിൽ നടപ്പിലാക്കുന്ന നൈപുണി പരിശീലന തൊഴിൽ പരിപാടിയുടെ ആദ്യഘട്ടം അനുയോജ്യരായ അപേക്ഷകരെ കണ്ടെത്തി അവർക്ക് തൊഴിൽദാതാവ് നിഷ്കർഷിക്കുന്ന പരിശീലനം നൽകി തൊഴിൽ നൽകുന്ന രീതിയായിരിക്കും. അതായത് Recruit Train and Deploy (RTD) സമ്പ്രദായമായിരിക്കും അനുവർത്തിക്കുക. എന്നാൽ പിന്നീട് ഹാ ക്കത്തോണ്‍, സ്കിൽ ചലഞ്ചേഴ്സ്, ലേണിങ് സർക്കിളുകൾ, വർക്ക് നിയര്‍ ഹോം തുടങ്ങിയ സമ്പ്രദായങ്ങളും അടുത്തഘട്ടത്തിൽ ഉപയോഗപ്പെടുത്തും. നൈപുണി പരിശീലന തൊഴിൽ പരിപാടി നോളജ് മിഷന്റെ ആഭിമുഖ്യത്തിലാണ് നടപ്പിലാക്കുക. അതിനുള്ള പ്രത്യേക പ്രോജക്ട് ടീമിന് രൂപം നൽകുന്നതാണ്. ഇവർക്കെല്ലാം ആവശ്യമായ സന്നദ്ധസേവകരെയും സാമൂഹ്യ ബന്ധങ്ങളും ഉറപ്പുവരുത്താൻ മൈഗ്രേഷൻ കോൺക്ലേവ് സെക്രട്ടറിയേറ്റ് PMU ആയി തുടർന്ന് പ്രവർത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News