പാലക്കാട് കോൺ​ഗ്രസിനെ കൈയൊഴിഞ്ഞ് പ്രവർത്തകർ; മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് മെമ്പറും പാർട്ടി വിട്ടു

Palakkad Congress

പാലക്കാട് വീണ്ടും പുകഞ്ഞ് കോൺ​ഗ്രസ്. നേതാക്കളുടെ പ്രവൃത്തിയിൽ അതൃപ്തി കൂടുതൽ പ്രവർത്തകർ പാർട്ടി വിടുന്നു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി പിരായിരി പഞ്ചായത്ത് മെമ്പർ സിത്താരയുമാണ് കോൺ​ഗ്രസിനെ കൈയൊഴിഞ്ഞത്. ഷാഫിക്കെതിരെ വൻ വിമർശനങ്ങളാണ് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജി ശശി ഉയർത്തിയത്.

ശശിയും സിത്താരയും ഇനി സരിന് വേണ്ടി പ്രവർത്തിക്കും. ഷാഫി പറമ്പിലിനോടുള്ള വിയോജിപ്പാണ് പ്രതിഷേധത്തിന് കാരണമെന്നും കൂടുതൽ പ്രവർത്തകർ പാർട്ടി വിടുമെന്ന് ശശി പറഞ്ഞു.

Also Read: ബിജെപിയുടെ കൊള്ളക്ക് കുട പിടിക്കുന്നത് കേന്ദ്ര ഏജൻസികൾ; എം വി ​ഗോവിന്ദൻ മാസ്റ്റർ

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതൃത്വം കൂടിയാലോചനകള്‍ നടത്തിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിനെതിരെയും, ഷാഫി പറമ്പില്‍ എംപിക്കെതിരെയും ഗുരുതര ആരോപണങ്ങൾ യൂത്ത് കോൺഗ്രസ് നേതാവ് ഷാനിബ് ഉയര്‍ത്തിയിരുന്നു.

കോൺഗ്രസിനകത്തെ ഏകാധിപത്യ പ്രവണതകളിൽ പ്രതിഷേധിച്ച് നിരവധി പ്രവർത്തകരാണ് പാർട്ടി വിടുന്നത്.  ബിജെപി അനുകൂലനിലപാടുകൾ നേതൃത്വം സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ചാണ് പി സരിൻ പാർട്ടി വിട്ടത്.

Also Read: ബിജെപി ഓഫിസിൽ കോടിക്കണക്കിന് രൂപയ്ക്ക് കാവൽ നിന്ന വ്യക്തിയാണ് ഞാൻ, കെ സുരേന്ദ്രനും ഓഫീസിൽ ഉണ്ടായിരുന്നു; തിരൂർ സതീഷ്

പ്രതിപക്ഷ നേതാവിന്റെ നിലപാടുകളിൽ കോൺഗ്രസിനകത്തെ മുതിർന്ന നേതാക്കൾക്കും എതിർപ്പുകൾ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News