നഗരവത്കരണം വേഗം നടക്കുമ്പോൾ കാർഷിക മേഖല നഷ്ടപ്പെട്ടു പോകാതെയുള്ള വികസന പ്രവർത്തനം ഏറ്റെടുക്കണമെന്ന് മേയർ ആര്യ രാജേന്ദ്രൻ. കൈരളി ന്യൂസിന്റെ കതിർ അവാർഡ് ചടങ്ങിൽ സംസാരിക്കവെയാണ് ആര്യ രാജേന്ദ്രൻ പറഞ്ഞത്. മനസിന് സന്തോഷവും അഭിമാനവും തോന്നിയ ചടങ്ങാണ് കൈരളി സംഘടിപ്പിച്ച കതിർ അവാർഡ് ചടങ്ങ്. കർഷകരെ ആദരിക്കാനും അംഗീകരിക്കാനും കിട്ടുന്ന അവസരങ്ങൾ ഇനിയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുവന്നു ആര്യ രാജേന്ദ്രൻ കൂട്ടി ചേർത്തു .
also read: വൻ തകർച്ചയെ അതിജീവിച്ച് കൃഷിയിലൂടെ വിജയിച്ചു; മികച്ച പരീക്ഷണാത്മക കർഷകൻ പിബി അനീഷ്
‘തലസ്ഥാന നഗരസഭ പരിധിയിൽ കാർഷിക മേഖല കുറവാണ്. 100 വാർഡുകൾക്കും വ്യത്യസ്ത സ്വഭാവമാണ്. ഇതിൽ 50 വാർഡുകളിൽ എല്ലാ വികസനങ്ങളും എത്തിച്ചേർന്നിട്ടുണ്ട്. പക്ഷെ കൂട്ടി ചേർത്തിട്ടുള്ള പഞ്ചായത്തുകളിലാണ് കാർഷിക സാധ്യതയുള്ളത്. എന്നാൽ അവിടെയും നഗരവത്കരണം വേഗം നടക്കുമ്പോൾ കാർഷിക മേഖല നഷ്ടപ്പെട്ടു പോകാതെയുള്ള വികസന പ്രവർത്തനം ഏറ്റെടുക്കണമെന്ന് കരുതുന്നു’ ആര്യ രാജേന്ദ്രൻ പറഞ്ഞു. ‘ഇവിടെ ആദരിക്കപ്പെട്ട കർഷകർ അതിജീവനത്തിലൂടെ എത്തപ്പെട്ടവർ. ‘കൃഷിയെ വിട്ട് കൊണ്ട് ഞങ്ങൾക്ക് ഒന്നും നേടേണ്ടതില്ല’ എന്ന ഉറച്ച തീരുമാനം എടുത്ത എല്ലാ കർഷകരെയും അഭിനന്ദിക്കുന്നു’ മേയർ കൂട്ടിച്ചേർത്തു.
also read: ചോറിനൊപ്പം കഴിക്കാൻ കിടിലൻ പാവയ്ക്കാ കറി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here