തലശ്ശേരി കോടതിയില്‍ കൂടുതല്‍ പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു

തലശ്ശേരി കോടതിയില്‍ കൂടുതല്‍ പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. പുതുതായി ഏഴ് പേര്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ആശങ്കപ്പെണ്ടേ സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തലശ്ശേരി കോടതിയിലെ ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും ഉള്‍പ്പെടെ നൂറിലധികം പേര്‍ക്കായിരുന്നു രോഗലക്ഷണങ്ങള്‍.

Also Read : മുന്നണിയുടെ പേരില്‍ മുമ്പും ലീഗ് ബലികഴിച്ചത് വിശാല താല്‍പര്യങ്ങള്‍: ഐ.എന്‍.എല്‍

ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പത്ത് സാമ്പിളുകളില്‍ ഒന്നിലാണ് ആദ്യം സിക്ക വൈറസ് സ്ഥിരീകരിച്ചത്. പിന്നാലെ സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധിച്ച 13 സാമ്പിളുകളില്‍ ഏഴിലും സിക്ക വൈറസ് സ്ഥിരീകരിച്ചു.സിക്ക സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊതുക് നശീകരണം ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.

Also Read : ഇടുക്കിയിൽ അതിശക്തമായ മഴയിൽ നിരവധി വീടുകൾ തകർന്നു

അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രത്യേക മെഡിക്കല്‍ സംഘം തലശ്ശേരി കോടതിയിലെത്തി പരിശോധന നടത്തി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(രണ്ട്), അഡീഷണല്‍ ജില്ലാ സെഷന്‍ കോടതി(മൂന്ന്), പ്രിന്‍സിപ്പല്‍ അസി.സെഷന്‍സ് കോടതി എന്നിവിടങ്ങളിലായിരുന്നു രോഗബാധ. പനി, സന്ധിവേദന, ശരീരത്തില്‍ ചുവന്ന തടിപ്പ് തുടങ്ങിയ രോഗ ലക്ഷണങ്ങളാണ് നൂറിലധികം പേര്‍ക്ക് പ്രകടമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News