1272 പേര്‍ കൂടി പൊലീസിലേയ്ക്ക്; പരിശീലനം ഉദ്ഘാടനം ചെയ്ത് ഡിജിപി

കേരള പൊലീസില്‍ പുതിയതായി നിയമനം ലഭിച്ച 1272 പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജില്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉദ്ഘാടനം ചെയ്തു. 197 വനിതകളും ഇവരില്‍ പെടുന്നു.

Also Read : എഴുത്തച്ഛൻ പുരസ്കാരം പ്രൊഫസർ എസ്കെ വസന്തന്

മലബാര്‍ സ്‌പെഷ്യല്‍ പൊലീസ്, കേരള ആംഡ് പൊലീസിന്റെ വിവിധ ബറ്റാലിയനുകള്‍, എസ്. എ.പി, ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍, കേരള പോലീസ് അക്കാദമി തുടങ്ങി ഒന്‍പതു കേന്ദ്രങ്ങളിലാണ് പരിശീലനം ആരംഭിച്ചത്.

പുതുതായി നിയമനം ലഭിച്ചവരില്‍ എട്ടുപേര്‍ എം.ടെക്ക് ബിരുദധാരികളും 14 പേര്‍ എം.ബി.എ ബിരുദധാരികളുമാണ്. ബി.ടെക്ക് ഉള്ളവര്‍ 136 പേരാണ്. 635 ബിരുദധാരികളും പ്ലസ് ടൂ അല്ലെങ്കില്‍ സമാനയോഗ്യതയുള്ള 245 പേരും പരിശീലനത്തിനുണ്ട്. 2066 പേരുടെ പരിശീലനം ആഗസ്റ്റ് 17 ന് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചിരുന്നു.

Also Read : വായ്‌പാ സൗകര്യം ഇനി ഗൂഗിൾ പേ വഴിയും

എ.ഡി.ജി.പി എം.ആര്‍. അജിത്ത് കുമാര്‍, ഡി.ഐ.ജി രാഹുല്‍ ആര്‍. നായര്‍, ബറ്റാലിയന്‍ ആസ്ഥാനത്തെ കമാന്റന്റ് ജി. ജയദേവ്, എസ്.എ.പി കമാന്റന്റ് എല്‍. സോളമന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരള പൊലീസ് അക്കാദമി ഡയറക്ടര്‍ ഗോപേഷ് അഗര്‍വാള്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓണ്‍ലൈനായി സംബന്ധിച്ചു. പരിശീലനാര്‍ഥികള്‍ ഓണ്‍ലൈനായാണ് 9 കേന്ദ്രങ്ങളില്‍ നിന്ന് പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here