ജമ്മു കശ്മീരില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം; വിജ്ഞാപനം ഇറക്കി കേന്ദ്രസർക്കാർ

ജമ്മു കശ്മീരില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം. പൊലീസ്, അഴിമതി വിരുദ്ധ വിഭാഗം, ഫൊറന്‍സിക്, ഓള്‍ ഇന്ത്യാ സര്‍വ്വീസ് ഉള്‍പ്പെടെ ആഭ്യന്തര വകുപ്പുകളിലെ സുപ്രധാന നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും ഗവര്‍ണറുടെ അനുമതി വേണം. കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ നീക്കം.

Also read:ഇടുക്കി കോൺഗ്രസിൽ പൊട്ടിത്തെറി; ഡിസിസി പ്രസിഡൻ്റ് സിപി മാത്യു കെപിസിസി പ്രസിഡന്റിന് രാജിക്കത്ത് നൽകി

ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് ദില്ലി സര്‍ക്കാരിനെ എങ്ങനെ നിയന്ത്രിക്കുന്നുവോ, സമാനമായ നീക്കമാണ് കശ്മീരിലും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം അവസാനം കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ആഭ്യന്തരതലത്തിലടക്കം പൂര്‍ണമായും അധികാരം നല്‍കുന്ന കേന്ദ്രവിജ്ഞാപനം.

2019 ജമ്മു-കശ്മീര്‍ പുനഃസംഘടന നിയമത്തിന്റെ 55-ാം വകുപ്പിന് കീഴിലുള്ള നിയമം ഭേദഗതി ചെയ്തുളള ചട്ടങ്ങളില്‍ പൊലീസ്, അഴിമതി വിരുദ്ധ വിഭാഗം, ഐഎഎസ്, ഐപിഎസ് അടക്കമുളള ഓള്‍ ഇന്ത്യാ സര്‍വ്വീസ് വിഭാഗങ്ങളില്‍ നിയമനവും സ്ഥലംമാറ്റങ്ങള്‍ക്കും ഗവര്‍ണറുടെ അനുമതി വേണം. അഡ്വക്കെറ്റ് ജനറല്‍, അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറിമാരുടെ നിയമനം, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അടക്കമുളള ഉന്നത പദവികളിലും ലഫ്റ്റനന്റ് ഗവര്‍ണര്‍ ഒപ്പിടണം.

Also read:കോഴിക്കോട് ഞെളിയൻപറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം

ജയില്‍, ഫൊറന്‍സിക് തുടങ്ങിയ വകുപ്പുകളിലും ചീഫ് സെക്രട്ടറി മുഖാന്തിരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ് അധികാരം. രാഷ്ട്രപതി ഒപ്പിട്ട വിജ്ഞാപനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. ഈ വര്‍ഷം തന്നെ കശ്മീരില്‍ പുതിയ സര്‍ക്കാര്‍ ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ വരണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് മണ്ഡലപുനര്‍ നിര്‍ണയം അടക്കം പൂര്‍ത്തിയാക്കി കശ്മീര്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ കഴിയില്ലെങ്കിലും ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് സംസ്ഥാന ഭരണം നിയന്ത്രിക്കുകയാണ് വിജ്ഞാപനത്തിന്റെ ലക്ഷ്യമെന്ന ആരോപണം ശക്തമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News