യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിന്റെ പേരിൽ കൂടുതൽ തട്ടിപ്പുകൾ പുറത്ത്. ആരോഗ്യവകുപ്പിന്റെ പേരിലെ നിയമന തട്ടിപ്പിന് പുറമെ ബെവ്കോയുടെ പേരിലും നിയമന തട്ടിപ്പ് നടത്തിയതായാണ് പുറത്തുവന്നിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെന്ന പദവിയുപയോഗിച്ചാണ് കൂടുതൽ തട്ടിപ്പുകൾ നടത്തിയിരിക്കുന്നത്.
ALSO READ: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കു സാധ്യത; മുന്നറിയിപ്പ്
നിരവധി പേരുടെ കൈയിൽ നിന്ന് ലക്ഷങ്ങളാണ് തട്ടിയെടുത്തത്. സംഭവത്തിൽ അരവിന്ദിന്റെ രണ്ട് ഫോണുകൾ കസ്റ്റഡിയിലെടുത്തു. കൂടുതൽ പേർക്ക് പങ്കുണ്ടാവുമെന്നും കന്റോൺമെന്റ് പോലീസ് അറിയിച്ചു. കോട്ടയം ജില്ലാ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് ജോലി വാഗ്ദാനം ചെയ്തായിരുന്നു ആരോഗ്യമേഖലയിലെ തട്ടിപ്പ്.
ALSO READ: വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ കാറിനടുത്തേക്ക് പാഞ്ഞടുത്ത് കാട്ടാനകള്‍
ആരോഗ്യവകുപ്പിന്റെ വ്യാജ സീലും ലെറ്റര്‍ഹെഡും നിര്‍മ്മിച്ചു. സെക്ഷന്‍ ഓഫീസര്‍ എന്ന വ്യാജേന ഒപ്പിട്ട് നിയമന ഉത്തരവ് നല്‍കി. സമാനമായി നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്തെന്നും പൊലീസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here