കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഗവേഷണ മേഖലയിലേക്ക് കടന്നുവരണം: ഡോ. ആര്‍ ബിന്ദു

സാങ്കേതികവിദ്യയുടെ സഹായത്തോടെ സമൂഹത്തില്‍ ഗുണാത്മകമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കാന്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു അഭിപ്രായപ്പെട്ടു. സാങ്കേതിക സര്‍വകലാശാല ഒന്നാം വര്‍ഷ ബി ടെക്, ബി ആര്‍ക്, ബി ഡെസ്, ബി സി എ, ബി ബി എ, ബി എച് എം സി ടി ബാച്ചുകളുടെ ഇന്‍ഡക്ഷന്‍ പരിപാടി തിരുവനന്തപുരം ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ലോകത്തെ മുന്നോട്ടു നയിക്കുന്ന ചാലകശക്തിയായി എന്‍ജിനീയറിംഗ് വിദ്യാഭ്യാസം മാറിക്കഴിഞ്ഞു. നൂതനശാസ്ത്രസാങ്കേതിക മേഖലകളില്‍ പുത്തന്‍ അറിവുകള്‍ സ്വംശീകരിക്കുവാനും അത് സമൂഹത്തിന് ഉപയോഗപ്രദമായ രീതിയില്‍ ഉപയോഗിക്കുവാനും കഴിയുന്ന ഒരു നവതലമുറ എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിലൂടെ ഉയര്‍ന്നുവരണമെന്നും മന്ത്രി പറഞ്ഞു.

ALSO READ:വാഹനത്തിന് സൈഡ് നൽകിയില്ല എന്ന് ആരോപണം; ഓട്ടോ ഡ്രൈവറായ പഞ്ചായത്ത് അംഗത്തിനും മകൾക്കും മർദ്ദനം

ഇന്നോവേഷന്‍-ഇന്‍ക്യൂബേഷന്‍-സ്റ്റാര്‍ട്ടപ് അന്തരീഷം എല്ലാ സ്ഥാപനങ്ങളിലും സൃഷ്ടിക്കപ്പെടാന്‍ സഹായിക്കുന്ന, വിദ്യാര്‍ത്ഥികളുടെ സംരംഭകത്വ താല്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുവാന്‍ ഉതകുന്ന പുതിയ പാഠ്യപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയ സര്‍വ്വകലാശാലയെ മന്ത്രി അനുമോദിച്ചു. പഠനകാലത്ത് തന്നെ തൊഴില്‍ പരിശീലനം കൂടി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന തരത്തില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല മാറിക്കഴിഞ്ഞു. പഠനം കഴിഞ്ഞാല്‍ വരുമാനദായകമായ ഒരു ജോലിയില്‍ പ്രവേശിക്കുക എന്ന ലക്ഷ്യതിനുപരിയായി ഗവേഷണ മേഖലയിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കടന്നുവരണമെന്നും ഡോ. ആര്‍ ബിന്ദു പറഞ്ഞു.

ഓരോ വിദ്യാര്‍ത്ഥികള്‍ക്കും അനുയോജ്യമായ രീതിയിലാണ് പുതിയ പാഠ്യപദ്ധതി സര്‍വകലാശാല ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു. വിദ്യാഭ്യാസം ആസ്വാദ്യകരമായ ഒരു പ്രക്രിയയാക്കാന്‍ പുതിയ പാഠ്യപദ്ധതി സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയുടെ പുതിയ പാഠ്യപദ്ധതിയില്‍ നാസ്‌കോമുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ‘ഡിജിറ്റല്‍ 101’ മൂക് കോഴ്‌സുകളുടെ ധാരണാപത്രവും ചടങ്ങില്‍ കൈമാറി.

ALSO READ:സുഭദ്രയുടെ മൃതദേഹം നാളെ പോസ്റ്റ്മോർട്ടം നടത്തും

വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. വിനോദ് കുമാര്‍ ജേക്കബ് സ്വാഗതം ആശംസിച്ചു. നാസ്‌കോം സി ഒ ഒ ഡോ. ഉപ് മീത് സിംഗ്, പരീക്ഷ കണ്‍ട്രോളര്‍ ഡോ. അനന്ദ രശ്മി, ഡീന്‍ അക്കാദമിക്‌സ് ഡോ. വിനു തോമസ്, തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ്ങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ സുരേഷ് കെ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News