പാലക്കാട് വിവിധ പരിശോധനകളിൽ ഇതുവരെ പിടികൂടിയത് 1.56 കോടി കള്ളപ്പണം

കള്ളപ്പണമായി പാലക്കാട് ജില്ലയിൽ ഇതുവരെ പിടികൂടിയത് 1.56 കോടി രൂപ എന്ന് കണക്കുകൾ. വിവിധ പരിശോധനകളിലാണ് പണം പിടികൂടിയത്. 1.07 കോടി രൂപ ആദായ നികുതി വകുപ്പും 49.82 ലക്ഷം രൂപ സംസ്ഥാന പൊലീസും പിടികൂടി.

Also Read; ജമ്മു കാശ്മീര്‍ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ മൂന്നാംദിനവും നിയമസഭയില്‍ സംഘര്‍ഷം

അതിനിടെ പാലക്കാട്ടെ കുഴൽപ്പണ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട്‌ ജില്ല കളക്ടറോടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. ഉടൻ റിപ്പോർട്ട് നൽകണം എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. സമയപരിധി കൃത്യമായി പറഞ്ഞിട്ടില്ല. ചൊവ്വാഴ്ച രാത്രി 12നാണ് പാലക്കാട്‌ നഗരമധ്യത്തിലെ കെ പി എം റീജൻസിയിൽ പൊലീസ് പരിശോധന നടത്തിയത്.

ഒരു തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനത്തില്‍ ഹോട്ടലിലേക്ക് വന്‍തോതില്‍ പണം എത്തിച്ചെന്ന വിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന നടത്തിയത്.

News summary; 1.56 crore black money has been seized from Palakkad

Black money, Palakkad, Department of Income Tax, Kerala Police

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News