അഫ്ഗാനിസ്ഥാനില്‍ മിന്നല്‍ പ്രളയം; മരണസംഖ്യ ഉയരുന്നു

അഫ്ഗാനിസ്ഥാനിലെ ബാഗ്ലാന്‍ പ്രവിശ്യയിലുണ്ടായ അപ്രതീക്ഷിത പ്രളയത്തില്‍ 150അറുപതോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മിന്നല്‍ പ്രളയത്തില്‍ 134 പേര്‍ക്ക് പരിക്കേറ്റതായി താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളെയാണ് പ്രളയം വിഴുങ്ങിയിരിക്കുന്നത്. മരണസംഖ്യ ഉയരുമെന്നും നിരവധി പേരെ കാണാതായെന്നും താലിബാന്‍ അധികൃതര്‍ പറയുന്നു. ഇനി കൊടുങ്കാറ്റുകള്‍ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്.

ALSO READ: ‘ഞാന്‍ ഉണ്ടാക്കിയ വീടാണ് മുംബൈ ഇന്ത്യന്‍സ്’: രോഹിത് ശര്‍മ

വീടുകളിലൂടെ പ്രളയജലം കുത്തിയൊഴുകുന്നതും ഗ്രാമങ്ങള്‍ പ്രളയജലത്തില്‍ മുങ്ങിക്കിടക്കുന്നതുമായി ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത്തരം സാഹചര്യമാണ് അഫ്ഗാനിസ്ഥാന്‍ നേരിടുന്നത്. ബോര്‍ഖ, ബഗ്ലാന്‍ പ്രവിശ്യയിലുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് അഫ്ഗാനിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

ALSO READ: നടുറോഡില്‍ തോക്കുമേന്തി റീല്‍സ് ചെയ്ത് യുവതി; നടപടിയുമായി പൊലീസ്; വീഡിയോ

200ലേറെ പേരാണ് മിന്നല്‍ പ്രളയങ്ങളില്‍ വീടുകളിലും മറ്റുമായി കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് രാത്രിയിലെ വെളിച്ചക്കുറവ് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. കാബൂളില്‍ നിന്ന് അഫ്ഗാനിസ്ഥാന്റ വടക്കന്‍ മേഖലയിലേക്കുള്ള പ്രധാനപാത അടച്ച നിലയിലാണ്. രണ്ടായിരത്തിലേറെ വീടുകളും മൂന്ന് മോസ്‌കുകളും നാല് സ്‌കൂളുകളും പ്രളയത്തില്‍ തകര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk