ചാർധാം യാത്ര; ഉത്തരാഖണ്ഡിൽ ഈ വർഷം മരിച്ചത് 250 ഓളം തീർത്ഥാടകർ

CHARDHAM YATHRA

ഉത്തരാഖണ്ഡിലെ ചാർധാം യാത്രക്കിടെ ഈ വർഷം ഏകദേശം 250 ഓളം തീർത്ഥാടകർ മരിച്ചതായി കണക്കുകൾ. ഓക്സിജൻ്റെ കുറവ്, ഹൃദയസ്തംഭനം അടക്കമുള്ളവയാണ് തീർത്ഥാടകരുടെ മരണത്തിന് പിന്നിലെ  കാരണങ്ങൾ.

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെൻ്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ വർഷം ചാർധാം യാത്രയിൽ ഇതുവരെ 246 മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 65 പേർ ബദരീനാഥിലും 115 പേർ കേദാർനാഥിലും 16 പേർ ഗംഗോത്രിയിലും 40 പേർ യമുനോത്രിയിലും ആണ് മരിച്ചത്.

ഈ വർഷം ആരോഗ്യപരമായ കാരണങ്ങളാൽ തീർഥാടകരുടെ മരണസംഖ്യയിൽ നേരിയ വർധനയുണ്ടായതായി ഉത്തരാഖണ്ഡ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി (യുഎസ്ഡിഎംഎ) അറിയിച്ചിട്ടുണ്ട്.
ചാർധാം യാത്രയ്ക്കിടെ ആരോഗ്യപരമായ കാരണങ്ങളാൽ തീർത്ഥാടകർ മരിക്കുന്നത് എല്ലാ വർഷവും റിപ്പോർട്ട് ചെയ്യാറുണ്ട്. എന്നാൽ സമീപ വർഷങ്ങളിൽ ഇത്തരം മരണങ്ങളുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്.

Also Read- ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചു; പിന്നാലെ വിഗ്രഹം എടുത്ത് മാറ്റി മേല്‍ ജാതിക്കാര്‍, സംഭവം കര്‍ണാടകയില്‍

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടന യാത്രകളിൽ ഒന്നാണ് ചാര്‍ധാം യാത്ര. ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഓരോ വര്‍ഷവും നടക്കുന്ന ഈ യാത്രയില്‍ പങ്കെടുക്കുന്നത്.കഴിഞ്ഞ വര്‍ഷം മുതല്‍ പേരുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ചാര്‍ധാം യാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News