എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള 2018 കേസുകളില്‍ വിധിയായി; കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് കേസുകള്‍

2023ല്‍ എംപിമാരുടെയും എംഎല്‍എമാരുടെയും ക്രിമിനല്‍ കേസുകളുടെ വിചാരണ നടത്തുന്ന പ്രത്യേക കോടതി രണ്ടായിരത്തി പതിനെട്ട് കേസുകളില്‍ തീര്‍പ്പുകല്‍പ്പിച്ചതായി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ALSO READ:   എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ വെളിപ്പെടുത്തലുമായി സുപ്രീംകോടതി അഭിഭാഷക; സത്യവാങ്മൂലത്തിലെ തെറ്റ് ഇതാദ്യമല്ല

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള ക്രിമിനല്‍ കേസുകള്‍ ദ്രുതഗതിയില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ അമികസ്‌ക്യൂരിയായി നിയമിതനായ വിജയ് ഹന്‍സാരിയ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍, കെട്ടിക്കിടക്കുന്ന കേസുകളുടെ വിചാരണയില്‍ വേഗത്തില്‍ വിധി പ്രഖ്യാപിക്കാന്‍ കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യമാണെന്നും അവയുടെ അന്വേഷണം അതാതു ഹൈക്കോടതികളുടെ കര്‍ശനമായ മേല്‍നോട്ടത്തില്‍ ആയിരിക്കണമെന്നും പറയുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ടു ഘട്ടത്തില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഏകദേശം 501 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

അസോസിയേഷന്‍ ഒഫ് ഡെമോക്രാറ്റിക്ക് റിഫോംസ് എന്ന എന്‍ജിഒയുടെ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യരണ്ടു ഘട്ടങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പരാര്‍ശിച്ച് ഹന്‍സാരിയ പറയുന്നത് ഇങ്ങനെയാണ്. ആദ്യഘട്ട വോട്ടെടുപ്പിലെ 1618 പേരും അടുത്ത ഘട്ടത്തിലെ 1192 സ്ഥാനാര്‍ത്ഥികളിലും 18% പേര്‍, അതായത് 501 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്, അതില്‍ 12 ശതമാനം അഞ്ചു വര്‍ഷം കഠിനതടവ് വരെ ലഭിക്കാവുന്ന ഗുരുതരമായ കേസാണ്.

ALSO READ:  രണ്ട് കോടി രൂപയുമായി കാറിൽ; പരിശോധനയിൽ ബിജെപി ഓഫീസ് സെക്രട്ടറി പിടിയിലായി

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 7928 സ്ഥാനാര്‍ത്ഥികളില്‍ 1500 പേര്‍ക്കെതിരെ ക്രിമനില്‍ കേസുകള്‍ നിലവിലുണ്ടായിരുന്നു. അതില്‍ 1070 സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ ഗൗരവരമായ ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്നു. 17ാം ലോക്‌സഭയിലെക്ക് 514 പേര്‍ തെരഞ്ഞെടുക്കപ്പെട്ടവരില്‍ 225 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ടായിരുന്നു. അതായത് ക്രിമിനല്‍ കേസുകളൊന്നുമില്ലാത്ത സ്ഥാനാര്‍ത്ഥികളെക്കാള്‍ വിജയിച്ചതില്‍ കൂടുതലും ക്രിമിനല്‍ കേസുകളുള്ളവരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News