കാക്കനാട് ഫ്ലാറ്റിലെ ഭക്ഷ്യ വിഷബാധ; 300 ലധികം പേർക്ക് ബാധിക്കപ്പെട്ടതായി കണക്കുകൾ

കാക്കനാട് ഫ്ലാറ്റിലെ ഭക്ഷ്യവിഷബാധ 300 ലധികം പേരെ ബാധിച്ചതായി കണക്കുകൾ. 5 വയസിൽ താഴെയുള്ള 20 കുട്ടികൾക്കും വിഷബാധയേറ്റു. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്നാണ് സംശയം. ആരോഗ്യ വകുപ്പ് ഫ്ലാറ്റിലെ ജലത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി കാക്കനാട് ഫ്ലാറ്റിലെ 340 ഓളം പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഛർദി, വയറിളക്കം തുടങ്ങിയവയാണ് കൂടുതൽ പേരിലും കണ്ട ലക്ഷണങ്ങൾ. കുട്ടികൾക്കും രോഗബാധയെറ്റിട്ടുണ്ട്. 5 വയസിൽ താഴെയുള്ള ഇരുപത് കുട്ടികൾക്കും രോഗ ബാധയെറ്റിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന കണക്കുകൾ.

Also Read: പുതിയ മദ്യ നയത്തിൽ എൻഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്തും; ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും: മന്ത്രി എംബി രാജേഷ്

ഫ്ലാറ്റിലെ കിണറുകൾ, മഴവെള്ളം, ബോർവെൽ, മുനിസിപ്പൽ ലൈൻ തുടങ്ങിയവയാണ് ഫ്ലാറ്റിലെ പ്രധാന ജല സ്രോതസുകൾ. ഇവയിൽ ഏതിൽ നിന്നാണ് രോഗം പടർന്നതെന്നാണ് കണ്ടെത്തേണ്ടത്. നിലവിൽ ഈ സ്രോതസുകൾ എല്ലാം അടച്ച് ടാങ്കർ വഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റിലെ ജല ഉപയോഗം നടത്തുന്നത്. ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജലത്തിന്റെ വിവിധ സാമ്പിലുകൾ ശേഖരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകളും ക്ലോറിനേഷൻ അടക്കമുള്ള നടപടികളും ഉണ്ടാകും.

Also Read: മണിപ്പൂരിൽ കുക്കി മെയ്തേയ് വിഭാഗക്കാരുമായി ചർച്ച നടത്താനൊരുങ്ങി കേന്ദ്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News