ലോഞ്ച് ചെയ്ത് ആഴ്ചകൾക്കുള്ളിൽ തന്നെ കൊഴിഞ്ഞ് പോക്ക്;ത്രെഡിന് ഉപഭോക്താക്കൾ കുറയുന്നു

ലോഞ്ച് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വലിയ സ്വീകാര്യത നേടിയ സോഷ്യൽ മീഡിയ ആപ്പ് ആയിരുന്നു ത്രെഡ്. ഇപ്പോഴിതാ ആഴ്ചകൾക്കുള്ളിൽ തന്നെ ത്രെഡിൽ നിന്നും പകുതിയിലധികം ഉപയോക്താക്കളെ നഷ്‌ടപ്പെട്ടു എന്നു റിപ്പോർട്ട്. മെറ്റ സിഇഒ മാർക്ക് സക്കർബർഗ് തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

ALSO READ:ഏഷ്യയിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള രണ്ടാമത്തെ കായിക താരമായി വിരാട് കോഹ്ലി

‘ത്രെഡ്സിൽ 100 ദശലക്ഷത്തിലധികം ആളുകൾ സൈൻ അപ്പ് ചെയ്‌തിട്ടുണ്ടെങ്കിൽ, അവരിൽ പകുതിയോളം ആളുകൾ അതിൽ തുടരേണ്ടതുണ്ട്. എന്നാൽ അതിന് സാധിച്ചില്ല,’ എന്നും സക്കർബർഗ് പറഞ്ഞു. ഡെസ്‌ക്‌ടോപ്പ് വേർഷനും സെർച്ചിങ് ഓപ്‌ഷനും ഉൾപ്പെടെ ആപ്ലിക്കേഷനിലേക്ക് കമ്പനി കൂടുതൽ സവിശേഷതകൾ ചേർക്കുന്നതിനാൽ ഈ ഡ്രോപ്പ്-ഓഫ് “സാധാരണ” ആണെന്നും മെറ്റ സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞതായിട്ടാണ് റിപ്പോർട്ട് .അതേസമയം ഉപയോക്താക്കളെ ത്രെഡ്സിൽ നിലനിർത്തുന്നതിനുള്ള പദ്ധതികൾ മെറ്റ ആരംഭിച്ചതായാണ് സൂചന. ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് പ്രധാന ത്രെഡുകൾ ലഭ്യമാകുന്ന തരത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനും പദ്ധതിയുണ്ട് എന്നാണ് വിവരം.

ALSO READ:വോയ്സ് മെസേജ് പോലെ ഷോർട്ട് വീഡിയോകളും അയക്കാം; വാട്‌സാപ്പ് ചാറ്റിൽ പുതിയ ഫീച്ചറുമായി മെറ്റ

കഴിഞ്ഞ മാസമായിരുന്നു മെറ്റ തങ്ങളുടെ പുതിയ പ്ലാറ്റ്‌ഫോമായ ത്രെഡ്സ് പുറത്തിറക്കിയത്. ആദ്യവാരങ്ങളിൽ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ലഭിച്ച ത്രെഡ്സിന് പിന്നീട് അത് നിലനിർത്താൻ കഴിഞ്ഞില്ല. പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണം 49 ദശലക്ഷത്തിലേക്കും അവിടെ നിന്നും നിന്ന് 23.6 ദശലക്ഷത്തിലേക്കും കുറഞ്ഞു.

Also read: ഏഷ്യന്‍ ഗെയിംസ് ;ക്രിക്കറ്റിലെ ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകളുടെ മത്സരക്രമമായി

അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ആയി ത്രെഡ്സിൽ നിരവധി പുതിയ ഫീച്ചറുകളും അവതരിപ്പിച്ചിരുന്നു .മാർക്ക് സക്കർബർഗ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഈ ഫീച്ചറുകളെക്കുറിച്ച് അറിയിച്ചത്. ക്രോണോളജിക്കൽ ഫീഡും ട്രാൻസലേഷനുമായിരുന്നു അതിൽ പ്രധാനപ്പെട്ടത്. ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രൊഫൈലുകൾ രണ്ട് തരത്തിൽ കാണാൻ കഴിയുന്നതിനുള്ള ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News