സംസ്ഥാനത്ത് രണ്ടര വർഷം കൊണ്ട് 1,53, 103 പട്ടയങ്ങൾ വിതരണം ചെയ്തു: മന്ത്രി കെ രാജൻ

രണ്ടര വർഷം കൊണ്ട് 1,53, 103 പട്ടയങ്ങൾ സംസ്ഥാന സർക്കാർ വിതരണം ചെയ്തെന്ന് റവന്യുമന്ത്രി കെ രാജൻ പറഞ്ഞു. റാന്നി മണ്ഡലത്തിലെ പട്ടയപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി റാന്നി താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റൽ റീ സർവേ കഴിയുന്ന മുറയ്ക്ക് പട്ടയപ്രശ്നങ്ങൾക്ക് പരിഹാരമാകും.

Also Read: കേന്ദ്ര സർക്കാർ കേരളത്തോട് പ്രത്യേക മനോഭവമാണ് വച്ച് പുലർത്തുന്നത്: എളമരം കരീം എംപി

ചേത്തക്കൽ – വലിയ പതാൽ പട്ടയപ്രശ്നത്തിൽ എം എൽ എ യുടെ നേതൃത്വത്തിൽ യോഗം ചേരും. കൊല്ലമുള- റാന്നി ട്രൈബൽ കോളനിയിലെ സർവേയ്ക്ക് തഹസീൽദാർ ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. അഡ്വ.പ്രമോദ് നാരായൺ എം എൽ എ, വില്ലേജ് ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Also Read: “കേരളത്തിൽ രണ്ടക്കം നേടുമെന്ന മോദിയുടെ വാക്കുകള്‍ ആരോ എഴുതിക്കൊടുത്തത്”: മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News