ഓസ്കറിൽ പത്തിലേറെ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർക്ക് അക്കാദമി അംഗത്വം

ഓസ്കറിൽ പത്തിലേറെ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർക്ക് അക്കാദമി അംഗത്വം.എസ്എസ് രാജമൗലി, ശബാന ആസ്മി, രമാ രാജമൗലി, നാട്ടുനാട്ടു കൊറിയോഗ്രാഫർ പ്രേം രക്ഷിത്, റിതേഷ് സിദ്ധ്വാനി, ഛായാഗ്രാഹകൻ രവി വർമ്മൻ,ചലച്ചിത്ര നിർമ്മാതാവ് റിമ ദാസ്, തുടങ്ങിയ പ്രമുഖരായ ഇന്ത്യൻ താരങ്ങൾ ഉൾപ്പെടുന്നുവെന്ന് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് അറിയിച്ചു. 57 രാജ്യങ്ങളിൽ നിന്നുള്ള 487 പുതിയ അംഗങ്ങളും 71 ഓസ്കാർ നോമിനികളും ഉൾപ്പെടുന്നു.

also read: വാഹന നിർമാണത്തിൽ അപാകത, നിർമാതാക്കൾ മൂന്നേകാൽ ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; ഉപഭോക്തൃ തർക്ക പരിഹാര കോടതി

അക്കാദമിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമിൽ ആണ് പുതിയ അംഗങ്ങളെ പ്രഖ്യാപിച്ചത്. എസ്എസ് രാജമൗലിയെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയത് ചലച്ചിത്രമേഖലയിലെ അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിൻ്റെ തെളിവാണ്. അദ്ദേഹത്തിൻ്റെ 2022-ലെ ബ്ലോക്ക്ബസ്റ്റർ ആർ ആർ ആർ , ബാഹുബലി സീരീസ്, ഈഗ തുടങ്ങിയ നേട്ടങ്ങൾ ഇന്ത്യയിലെ ഏറ്റവും ആദരണീയരായ ചലച്ചിത്ര പ്രവർത്തകരിൽ അദ്ദേഹത്തിൻ്റെ സ്ഥാനം ഉറപ്പിച്ചു.

ശബാന ആസ്മി, റിതേഷ് സിദ്ധ്വാനി, ശീതൾ ശർമ്മ, ആനന്ദ് കുമാർ ടക്കർ, നിഷ പഹൂജ, ഹേമൽ ത്രിവേദി, ഗിതേഷ് പാണ്ഡ്യ, ഛായാഗ്രാഹകൻ രവി വർമ്മ, ചലച്ചിത്ര നിർമ്മാതാവ് റിമ ദാസ്, പ്രേം രക്ഷിത് എന്നിവർക്കാണ് ക്ഷണം. ക്ഷണം സ്വീകരിച്ചാൽ, ഈ വ്യക്തികൾ അക്കാദമിയുടെ റാങ്കുകളിൽ ചേരും.

also read: ദില്ലി മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിനെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News