ബി ജെ പി ഭരണത്തിലെ സ്ത്രീസുരക്ഷ വെറും വാക്ക്; രണ്ട് വർഷത്തിനിടെ 10 ലക്ഷത്തിലധികം സ്ത്രീകളെയും പെൺകൂട്ടികളെയും കാണാതായി

ഇന്ത്യയിൽ രണ്ട് വർഷത്തിനിടെ പത്ത് ലക്ഷത്തിലധികം സ്ത്രീകളെയും പെൺകൂട്ടികളെയും കാണാതായതായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. സ്ത്രീ സുരക്ഷക്ക് മുൻഗണന എന്ന് സദാപറയുന്ന ബിജെപി ഭരിക്കുന്ന രാജ്യത്തിലാണ് ഇത്രയധികം കണക്കുകൾ എന്നതാണ് വാസ്തവം. 2019 മുതൽ 2021 വരെയുള്ള കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ അടിസ്ഥാനത്തിൽ ആണ് ഈ കണക്കുകൾ.

ALSO READ: മണിപ്പൂരിൽ വീണ്ടും സംഘർഷം; ഇരുവിഭാഗങ്ങൾ തമ്മിൽ വീണ്ടും വെടിവെപ്പ്

2021ൽ മാത്രം 18 വയസിന് മുകളിലുള്ള 3,75,058 പെൺകുട്ടികളെയാണ് രാജ്യത്ത് കാണാതായത്. 10,61,648 പേരെയാണ് രണ്ട് വർഷത്തിനിടെ ആകെ കാണാതായതെന്നാണ് റിപ്പോർട്ട്. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ സ്ത്രീകളെ കാണാതായത്. മധ്യപ്രദേശിൽ നിന്ന് 2019 ൽ മാത്രം 52,119 പേരെ കാണാതായി. 2020, 2021 വർഷങ്ങളിൽ 52357, 55704 എന്നിങ്ങനെയാണ് കണക്കുകളെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ALSO READ: ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കണം; കേന്ദ്രസര്‍ക്കാരിന് ദില്ലി ഹൈക്കോടതിയുടെ നിര്‍ദേശം

18വയസിൽ താഴെയുള്ള പെൺകുട്ടികളെ കാണാതായ കണക്കിൽ പശ്ചിമ ബംഗാളാണ് മുന്നിൽ. 13,278 പേരാണ് പശ്ചിമബംഗാളിൽ നിന്ന് 2021ൽ മാത്രം കാണാതായത്. 2019ൽ മഹാരാഷ്ട്രയിൽ മാത്രം 63,167 സ്ത്രീകളെ കാണാതായി . 2020 ൽ 58,735, 2021ൽ 56,498 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. 90,113 പെൺകുട്ടികളാണ് സംസ്ഥാനത്ത് നിന്ന് രണ്ട് വർഷത്തിനിടെ കാണാതായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News