സിഎംഡിആര്‍എഫില്‍ നിന്നും വിതരണം ചെയ്തത് മൂന്നുകോടി 75 ലക്ഷത്തിലധികം; കണക്ക് ആറു ദിവസത്തേത്

2024 സെപ്തംബര്‍ 4 മുതല്‍ 10 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 3,75,74,000 രൂപയാണ് വിതരണം ചെയ്തത്. 1803 പേരാണ് വിവിധ ജില്ലകളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍.

ജില്ലതിരിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെയാണ്. തിരുവനന്തപുരം 183 പേര്‍ക്ക് 36,41,000 രൂപ, കൊല്ലം 190 പേര്‍ക്ക് 33,21,000 രൂപ, പത്തനംതിട്ട 31 പേര്‍ക്ക് 11,64,000 രൂപ, ആലപ്പുഴ 303 പേര്‍ക്ക് 64,80,000 രൂപ, കോട്ടയം 42 പേര്‍ക്ക് 15,78,000 രൂപ, ഇടുക്കി 10 പേര്‍ക്ക് 1,42,000 രൂപ, എറണാകുളം 96 പേര്‍ക്ക് 19,62,000 രൂപ, തൃശ്ശൂര്‍ 121 പേര്‍ക്ക് 31,60,000 രൂപ, പാലക്കാട് 416 പേര്‍ക്ക് 81,05,000 രൂപ, മലപ്പുറം 52 പേര്‍ക്ക് 9,46,000 രൂപ, കോഴിക്കോട് 91 പേര്‍ക്ക് 19,10,000 രൂപ, വയനാട് 5 പേര്‍ക്ക് 2,68,000 രൂപ, കണ്ണൂര്‍ 203 പേര്‍ക്ക് 29,18,000 രൂപ, കാസര്‍കോട് 60 പേര്‍ക്ക് 19,79,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്. മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം പുറത്ത് വിട്ടത്.

ALSO READ:‘അജിത്കുമാർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും’: ടി പി രാമകൃഷ്ണൻ

പുതിയ ഐടിഐകള്‍ ആരംഭിക്കും

സംസ്ഥാനത്ത് നാല് പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ ആരംഭിക്കും. നേമം മണ്ഡലത്തിലെ ചാല, ഒല്ലൂര്‍ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂര്‍ മണ്ഡലത്തിലെ എടപ്പാള്‍ എന്നിവിടങ്ങളിലാണ് ഐടിഐകള്‍ ആരംഭിക്കുക.

ഗവ. ഐടിഎകളും ട്രേഡുകളും

ഗവ. ഐ.ടി.ഐ നാഗലശ്ശേരി

1) അഡിറ്റിവ് മാനുഫാക്ടറിംഗ് ടെക്‌നീഷ്യന്‍ (3D പ്രിന്റിംഗ്)

2) കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിംഗ്

3) ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍

4) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി

ഗവ. ഐ.ടി.ഐ എടപ്പാള്‍

1) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്

2) ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി

3) മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍

4) സോളാര്‍ ടെക്‌നീഷ്യന്‍ (ഇലക്ട്രിക്കല്‍)

ഗവ. ഐ.ടി.ഐ പീച്ചി

1) ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി

2) ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍

3) ഇലക്ട്രീഷ്യന്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍

4) മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍

ഗവ. ഐ.ടി.ഐ ചാല

1) അഡിറ്റിവ് മാനുഫാക്ടറിംഗ് ടെക്‌നീഷ്യന്‍ (3D പ്രിന്റിംഗ്)

2)ഇന്‍ഡസ്ട്രിയല്‍ റോബോട്ടിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ മാനുഫാക്ടറിംഗ് ടെക്‌നീഷ്യന്‍

3) മറൈന്‍ ഫിറ്റര്‍

4) മള്‍ട്ടിമീഡിയ അനിമേഷന്‍ & സ്‌പെഷ്യല്‍ എഫക്ട്‌സ്

5) വെല്‍ഡര്‍ (ആറ്റിങ്ങല്‍ ഐ.ടി.ഐ.യില്‍ നിന്നും 2 യൂണിറ്റ് ഷിഫ്റ്റ് ചെയ്യുന്നു)

നാല് ഐടിഐകളിലെ 60 സ്ഥിരം തസ്തികകളിലെ നിയമനം നിലവിലുള്ള ജീവനക്കാരുടെ / തസ്തികകളുടെ പുനിര്‍വിന്യാസം, പുനക്രമീകരണം എന്നിവയിലൂടെ നടപ്പാക്കും. മൂന്ന് ക്ലര്‍ക്ക്മാരുടെ സ്ഥിരം തസ്തികകള്‍ പുതുതായി സൃഷ്ടിക്കും നാല് വാച്ച്മാന്‍മാരെയും നാല് കാഷ്വല്‍ സ്വീപ്പര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഓണസമ്മാനം

സംസ്ഥാനത്തെ 60 വയസ്സിന് മുകളില്‍ പ്രായമുള്ള 55,506 പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി നല്‍കും. ഇതിന് 5,55,06,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.

പൊട്ടച്ചാല്‍ തോട് പ്രളയ നിവാരണത്തിന് 14.5 കോടി രൂപയുടെ പദ്ധതി

എറണാകുളം കളമശ്ശേരി നഗരസഭയിലെ പൊട്ടച്ചാല്‍ തോട് പ്രളയ നിവാരണത്തിന് 14.5 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. കളമശ്ശേരി നഗരസഭയിലെ പൊട്ടച്ചാല്‍, പരുത്തേലി പ്രദേശങ്ങളില്‍ പ്രളയ – വെള്ളക്കെട്ട് സാധ്യതകള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നതിനു വേണ്ടി നടപ്പാക്കുന്ന പ്രളയ നിവാരണ പദ്ധതിയാണിത്. കളമശ്ശേരി സഭയിലെ അല്‍ഫിയ നഗര്‍, അറഫാ നഗര്‍, വിദ്യാനഗര്‍, കൊച്ചി സര്‍വകലാശാല തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് പൂര്‍ണമായി ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് ചേര്‍ന്ന റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് ഇംപ്‌ളിമെന്റേഷന്‍ കമ്മിറ്റി പദ്ധതിക്ക് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. പൊട്ടച്ചാല്‍ തോടിന്റെ സമഗ്ര നവീകരണം പദ്ധതിയിലൂടെ സാധ്യമാകും.

വര്‍ഷങ്ങളായി വെള്ളക്കെട്ടുള്ള പ്രദേശത്ത് മാപ്പിംഗ് നടത്തിയത് ജലവിഭവ വകുപ്പാണ്. ബോക്‌സ് കല്‍വര്‍ട്ട് ഉപയോഗിച്ച് വീതി കൂട്ടി തോട് സംരക്ഷിക്കുന്നതാണ് പദ്ധതി. മഴക്കാലത്തെത്തുന്ന വെള്ളം മുഴുവന്‍ സുഗമമായി ഒഴുകിപ്പോകാന്‍ വഴിയൊരുക്കുന്ന വിധത്തിലാണ് പദ്ധതിയുടെ രൂപകല്‍പന. കല്‍വര്‍ട്ടും പുന:സ്ഥാപിക്കും. പ്രളയജലം നില്‍ക്കാന്‍ സാധ്യതയുള്ള ഉയര്‍ന്ന വിതാനം അടിസ്ഥാനമാക്കിയാണ് ബോക്‌സ് കല്‍വര്‍ട്ട് സ്ഥാപിക്കുക. 1037 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ തോടിന്റെ വീതി കൂട്ടും.

ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്‍

ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ രൂപീകരിക്കാന്‍ തിരുമാനിച്ചു. മുന്‍ പ്ലാനിങ്ങ് ബോര്‍ഡ് അംഗം കെ എന്‍ ഹരിലാല്‍ ചെയര്‍മാനും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും അംഗങ്ങളുമാണ്. രണ്ട് വര്‍ഷത്തെ കാലാവധിയാണ് കമ്മീഷനുള്ളത്.

പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും ധനസ്ഥിതി അവലോകനം ചെയ്ത് കമ്മീഷന്‍ ശുപാര്‍ശ സമര്‍പ്പിക്കും. പഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും നല്‍കാവുന്ന വിവിധതരം നികുതി, തീരുവ, ചുങ്കം, ഫീസ് എന്നിവ നിര്‍ണയിക്കും. പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. നഗരവല്‍ക്കരണത്തിന്റെ ഭാഗമായി നേരിടുന്ന വെല്ലുവിളികള്‍ അഭിസംബോധന ചെയ്യുന്നതിന് സാമ്പത്തിക നയരൂപീകരണം നിര്‍ദ്ദേശിക്കും. ദുരന്തനിവാരണത്തിന് ഫലപ്രദമായ സംഭാവന നല്‍കാന്‍ പ്രദേശിക സര്‍ക്കാരുകളെ പ്രാപ്തരാക്കും.

അഡീഷണല്‍ സെക്രട്ടറി ( കമ്മീഷന്‍ സെക്രട്ടറി) – 1, ജോയിന്റ് സെക്രട്ടറി – 1, അണ്ടര്‍ സെക്രട്ടറി – 1, അക്കൗണ്ട്‌സ് / സെക്ഷന്‍ ഓഫീസര്‍ -3, അസിസ്റ്റന്റ് – 9, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് – 3, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് – 3, ഓഫീസ് അറ്റന്‍ഡന്റ് – 3, പാര്‍ട്ട് ടൈം സ്വീപ്പര്‍ – 1, ഡ്രൈവര്‍ – 1 എന്നിങ്ങനെ തസ്തികകള്‍ സൃഷ്ടിക്കും. ധനകാര്യവകുപ്പില്‍ നിന്നുള്ള ജീവനക്കാരെയാണ് കമ്മീഷന്റെ ഓഫീസിലേക്ക് അനുവദിക്കുക.

നിയമനം

ഇടുക്കി ജില്ലയില്‍ പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര മര്‍ദ്ദനത്തിനിരയായ മാസ്റ്റര്‍ ഷെഫീക്കിനെ സംരക്ഷിക്കുന്ന കുമാരി.എ.എച്ച്.രാഗിണിക്ക് തൊടുപുഴ ഐ.സി.ഡി.എസില്‍ അറ്റന്‍ഡന്റിന്റെ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കും.

ടെണ്ടര്‍ ?അംഗീകരിച്ചു

പത്തനംതിട്ട ജില്ലയിലെ പുതമണ്‍പാലം പുനര്‍ നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ ?അംഗീകരിച്ചു.

തിരുവനന്തപുരം പാച്ചല്ലൂര്‍ – വെങ്ങാനൂര്‍ റോഡിന് സമര്‍പ്പിച്ച ടെണ്ടര്‍ അംഗീകരിച്ചു.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ കിഫ്ബി പാക്കേജില്‍ ഉള്‍പ്പെടുത്തി 22 എംഎല്‍ഡി ഡബ്ല്യുടിപി, 16 എല്‍എല്‍, 10 എല്‍എല്‍ & 0.5 എല്‍എല്‍ കപ്പാസിറ്റിയുളള OHSRs, RWPM, CWGMS, CWPMS & വിതരണ മെയിന്‍, പവര്‍ എന്‍ഹാന്‍സ്‌മെന്റ് വര്‍ക്കുകള്‍, ഇലക്ട്രോ മെക്കാനിക്കല്‍ വര്‍ക്കുകള്‍, ലീഡിംഗ് പൈപ്പുകള്‍, RWPH-ന്റെ പരിഷ്‌ക്കരണം, വിതരണ ശൃംഖല നല്‍കല്‍, റോഡ് പുനസ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ക്കുള്ള ടെണ്ടര്‍ അംഗീകരിക്കും.

ഗവ. പ്ലീഡര്‍

കാസര്‍കോട് ജില്ലാ ഗവ. പ്ലീഡര്‍ & പബ്ലിക്ക് പ്രോസിക്യുട്ടറുടെ തസ്തികയിലേക്ക് അഡ്വ. പി വേണുഗോപാലന്‍ നായരെ നിയമിക്കും.

നിരാക്ഷേപ സാക്ഷ്യപത്രം നല്‍കും

ദേശീയ പാതാ വിഭാഗം സംസ്ഥാനത്ത് നടപ്പിലാക്കുന്ന വികസന പ്രവൃത്തികളുടെ ഭാഗമായി, 5000 കോടി രൂപയ്ക്കു മുകളില്‍ ചെലവ് വരുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് നോമിനേഷന്‍ അടിസ്ഥാനത്തില്‍, ക്വാറികള്‍ നടത്തുന്നതിനുള്ള അനുമതിക്കായി സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ക്ക് നിലവിലുള്ള ഉത്തരവിലെ വ്യവസ്ഥകളില്‍ ഇളവ് വരുത്തി ലേലം ഒഴിവാക്കി, നിരാക്ഷേപ സാക്ഷ്യപത്രം നല്‍കും.

പാട്ടക്കാലയളവ് കരാര്‍ കാലയളവ് അല്ലെങ്കില്‍ 3 വര്‍ഷമോ ഏതാണോ കുറവ് അതു വരെ ആയിരിക്കും. ഖനനം ചെയ്‌തെടുത്ത പാറ അനുമതി നല്‍കിയിട്ടുള്ള എന്‍.എച്ച്.എ.ഐ റോഡ് നിര്‍മ്മാണവും വികസനവും പദ്ധതികളുടെ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കുന്നുള്ളു എന്ന് ഉറപ്പാക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News