ദുരിതാശ്വാസ ക്യാമ്പിൽ ബോംബിട്ട് ഇസ്രയേൽ; ആദ്യ ദിവസം റഫാ ഗേറ്റ് കടന്ന് 400 ലേറെ പേർ

ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. ആദ്യ ദിവസം ഗാസാ അതിർത്തി കടന്ന് 400 ലേറെ പേർ. റഫാ ഗേറ്റ് തുറന്നതോടെ 335 വിദേശ പൗരന്മാരും ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ 76 പേരുമാണ് ആദ്യഘട്ടത്തിൽ ഈജിപ്തിലെത്തിയത്. ബ്രിട്ടൺ, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാരും, എൻജിഒകളിൽ പ്രവർത്തിക്കുന്ന വിദേശികളുമാണ് ഗാസ വിട്ടത്. എത്ര പേർക്ക് കൂടി ഇനി അനുമതി നൽകുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടില്ല.

​ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 195 പലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഹമാസ് വ്യക്തമാക്കി.

ALSO READ:ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമവുമായി ജനങ്ങൾ; മണിപ്പൂരിൽ ആകാശത്തേക്ക് വെടിയുതിർത്ത് പൊലീസ്

അതേസമയം ജബലിയ ദുരിതാശ്വാസ ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരണം 200 പിന്നിട്ടു.തെരച്ചിൽ നടക്കുന്നുണ്ടെങ്കിലും 120 പേരെ ഇനിയും കഴിഞ്ഞില്ല. പലരും കെട്ടിടത്തിനടിയിൽ കുടുങ്ങിയെന്നാണ് വിവരം.

അതേസമയം പലസ്തീനിൽ യുദ്ധത്തിൽ പരുക്കേറ്റ കുട്ടികൾക്ക് യുഎഇയിൽ ചികിത്സ നൽകും. 1000 കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വിവിധ ആശുപത്രികളിൽ ചികിത്സ നൽകാൻ യുഎഇ തീരുമാനിച്ചു. ഇതിനായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകി.

ALSO READ:‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതിയുമായി സർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News