‘മുരിങ്ങ’ ഇത്രയേറെ പോഷക സമൃദ്ധമോ? ദിനവും ഇത് ഉപയോഗിച്ചാൽ പ്രയോജനങ്ങൾ ഏറെ

മുരിങ്ങ വിഭവങ്ങൾ മിക്ക മലയാളികൾക്കും പ്രിയപ്പെട്ടതാണ്. മുരിങ്ങയിലയ്ക്കും മുരിങ്ങയ്ക്കും മുരിങ്ങയുടെ പൂവിനും ധാരാളം പോഷക​ഗുണങ്ങളുണ്ട്. അതുകൊണ്ടുതന്നെ മുരിങ്ങ ഭക്ഷണത്തിൽ ചേർക്കേണ്ടതിന്റെ പ്രാധാന്യം ഏറെയാണ്.

മുരിങ്ങയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഡയറ്ററി ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കുന്നതിനും അതുവഴി ശരീരഭാരം കുറയ്ക്കുന്നതിനും സഹായകമാകുമെന്ന് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.ഭക്ഷണത്തിൽ മുരിങ്ങ ഉൾപ്പെടുത്തുന്നത് ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് വിശപ്പ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് കുറയ്ക്കുന്നതിലൂടെ മധുരമുള്ള ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കുമെന്ന് ഡോ. ടെബാക്ക് പറഞ്ഞു. ദിവസവും മുരിങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക ശീലമാക്കാവുന്നതാണെന്നും ഡോ. ടെബാക്ക് പറഞ്ഞു. മുരിങ്ങയില സൂപ്പ്, മുരിങ്ങയില കൊണ്ടുള്ള വിഭവങ്ങൾ ദെെനംദിനഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

also read: ഇതര മതസ്ഥനുമായി പ്രണയം; ആലുവയില്‍ അച്ഛന്‍ വിഷം കൊടുത്ത 14കാരിക്ക് ദാരുണാന്ത്യം

കൂടാതെ മുരിങ്ങ ആന്റി -ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ് . ശരീരത്തിലെ വീക്കം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കാനോ ഭക്ഷണത്തിനിടയിൽ ലഘുഭക്ഷണത്തിനോ ഉള്ള ആഗ്രഹം കുറയ്ക്കുകയും ചെയ്യുന്നു. വൻകുടൽ പുണ്ണ്, വയറിളക്കം, മലബന്ധം എന്നിവയുള്ള ആളുകൾ മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ല ഗുണം ചെയ്യും. മുരിങ്ങയിലയ്ക്ക് മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. കൂടാതെ ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സാധിക്കും.

also read: അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മഹോത്സവമായി കേരളീയം മാറി: മുഖ്യമന്ത്രി

നിരവധി പോഷകങ്ങളാൽ സമ്പന്നമായ മുരിങ്ങ എല്ലുകളെ ശക്തിപ്പെടുത്താനും ശ്വാസകോശ സംബന്ധമായ രോ​​ഗങ്ങൾ, വൃക്കകളുടെ ആരോഗ്യം, ചിലതരം അർബുദങ്ങൾ എന്നിവയുൾപ്പെടെ നിരവധി രോഗങ്ങളെ തടയാൻ മുരിങ്ങയിലയിലെ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും സഹായിക്കും. ഇരുമ്പ്, കാൽസ്യം, ബി വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് മുരിങ്ങ. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News