എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ മനസ്സിൽ ആശങ്കയും സമ്മർദ്ദവും ഉണ്ടാകാറുണ്ടോ? നിസാരമല്ല മോണിങ് ആങ്‌സൈറ്റി, ലക്ഷണങ്ങളും പരിഹാരവും

എല്ലാ ദിവസവും ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുമ്പോൾ നിങ്ങൾ പോലും അറിയാതെ ഉള്ളിൽ ആശങ്കയും സമ്മർദ്ദവും ഉണ്ടാകാറുണ്ടോ? എങ്കിൽ ഈ അവസ്ഥയെ പറയുന്നത് മോണിങ് ആങ്‌സൈറ്റി എന്നാണ്. മോണിങ് ആങ്‌സൈറ്റിയുടെ ലക്ഷണങ്ങൾ ഉറക്കം എഴുന്നേറ്റയുടൻ അസ്വസ്ഥത അനുഭവപ്പെടുക, ക്ഷീണം, പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങൾ തോന്നുക, ഏകാഗ്രത ഇല്ലാതാവുക എന്നിവയൊക്കെയാണ്.

Also read:കുഞ്ഞ് അബിഗേലിനെ നെഞ്ചോട് ചേർത്ത് അമ്മയുടെ ഉമ്മ, ഒരു കാത്തിരിപ്പും വെറുതെയാവില്ല; ഹൃദയം നിറയുന്ന ചിത്രങ്ങൾ കാണാം

എന്താണ് മോണിങ് ആങ്‌സൈറ്റി

മോണിങ് ആങ്‌സൈറ്റി എന്ന് പറയുന്നത് രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ മുതൽ ആശങ്കയും സമ്മർദ്ദവും തോന്നുന്നതിനെയാണ്.
ചില പാരിസ്ഥിതിക കാരണങ്ങൾ കൊണ്ടും പാരമ്പര്യമായ പ്രശ്‌നങ്ങൾ കാരണവും ഈ അവസ്ഥ ഉണ്ടാവാം. സമ്മർദ്ദം വധിപ്പിക്കുന്ന ഹോർമോണായ കോർട്ടിസോൾ ഉയരുക, പഞ്ചസാര-കഫീൻ എന്നിവയുടെ അമിത ഉപയോഗവും രാവിലെ ഉത്കണ്ഠയ്ക്ക് കാരണമാണ്‌. കൂടാതെ മുൻപ് അനുഭവിച്ചിട്ടുള്ള ട്രോമയെ അതിജീവിക്കാൻ കഴിയാത്തതും ദിവസം എങ്ങനെ കടന്നു പോകുമെന്ന അമിതമായ ചിന്തയും മോണിങ് ആങ്സൈറ്റിക്ക് കാരണമാകാം.

Also read:വാട്‌സ്ആപ്പ് ചാറ്റ് വിന്‍ഡോയ്ക്ക് കീഴില്‍ ഇനിമുതൽ പ്രൊഫൈല്‍ വിവരങ്ങള്‍ കാണാം; പുതിയ ഫീച്ചറിനായി ഉപയോക്താക്കള്‍

ലക്ഷണങ്ങൾ:

വിശ്രമരഹിതമായി അനുഭവപ്പെടുക
അസ്വസ്ഥതയും നിരാശയും
അമിതക്ഷീണം
നെഞ്ചിൽ കനം തോന്നുന്നതുപോലെയും പേശികൾ വലിഞ്ഞുമുറുകുന്നതു പോലെയും തോന്നുക
ഹൃദയമിടിപ്പും ശ്വസനനിരക്കും വേ​ഗത്തിലാവുക
മനസ്സിനെ ശാന്തമാക്കാൻ കഴിയാതിരിക്കുക
ആശങ്കകളെ നിയന്ത്രിക്കാൻ കഴിയാതാവുക
ഉറക്കക്കുറവ്
ദഹനക്കുറവ്
തലവേദന

Also read:ഒരേ ഒരു ചോദ്യം…; കുട്ടിയെ കിട്ടിയോ സാറേ… അബിഗേൽ സാറയുടെ തിരിച്ചു വരവ്; സ്കൂളിൽ ആര്‍പ്പുവിളിച്ച് കുട്ടികൾ; വീഡിയോ

എങ്ങനെ പരിഹരിക്കാം:

വ്യായാമവും യോ​ഗയും

വ്യായാമം, യോ​ഗ എന്നിവ ശീലമാക്കുന്നത് ​ഗുണം ചെയ്യും. വ്യായാമം ചെയ്യുന്നത് ഉത്കണ്ഠാ ലക്ഷണങ്ങളെ കുറയ്ക്കുമെന്ന് അമേരിക്കൻ അസോസിയേഷൻ ഓഫ് ആങ്സൈറ്റി ആന്റ് ഡിപ്രഷൻ വ്യക്തമാക്കുന്നു. രാവിലെ എഴുന്നേറ്റയുടൻ ശ്വസനവ്യായാമങ്ങൾ ചെയ്യണം. ശ്വസനവ്യായാമം ചെയ്യുന്നതിലൂടെ നെ​ഗറ്റീവ് ചിന്തകൾ ഇല്ലാതാവുകയും ഉത്കണ്ഠയെ അകറ്റാനും സഹായകരമാവും.

നല്ല ഉറക്കം നല്ല ആരോ​ഗ്യം നൽകും

മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. മദ്യത്തിന്റെ ഉപഭോ​ഗവും കഫീൻ ശീലവും കുറയ്ക്കണം. അതിനുപകരം ധാരാളം പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കണം. ഭക്ഷണം പോഷകസമ്പന്നവും മിതവുമായിരിക്കണം. സംസ്കരിച്ച ഭക്ഷണങ്ങളും മധുരപലഹാരങ്ങളും കുറയ്ക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News