ദിവസവും കുളിക്കുന്നതാണ് നമ്മുടെ ആരോഗ്യത്തിന് നല്ലത്. രാവിലെ കുളിക്കുന്നവരും വൈകിട്ട് കുളിക്കുന്നവരും രണ്ടുനേരം കുളിക്കുന്നവരുമൊക്കെ നമ്മുടെ ഇടയിലുണ്ട്. ഇതില്‍ ഏതു നേരത്ത് കുളിക്കുന്നതാണ് ശരീരത്തിന് ഏറ്റവും ഗുണം ചെയ്യുന്നതെന്ന് നോക്കാം.
ഏത് നേരം കുളിക്കണമെന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. വൈകീട്ട് കുളിക്കുന്നത് മനസിന് ഉണര്‍വിനും നല്ല ഉറക്കത്തിനും സഹായിക്കുമെന്ന് പറയുന്നു. വൈകുന്നേരത്തെ ശുദ്ധീകരണത്തിന് വിവിധ ഗുണങ്ങളുണ്ട്. ശരീരത്തില്‍ അടിഞ്ഞുകൂടിയ അഴുക്കിനെ കഴുകിക്കളയാന്‍ മാത്രമല്ല, നല്ല ഉറക്കത്തിനും വൈകീട്ട് കുളിക്കുന്നക് വഴിയൊരുക്കും.
Also Read: ഹൃദ്രോഗ ചികിത്സ രംഗത്തെ പുതിയ മുന്നേറ്റം; വയനാട് മെഡിക്കല്‍ കോളേജില്‍ ആന്‍ജിയോഗ്രാം ആരംഭിച്ചു
എന്നാല്‍ രാവിലെ കുളിക്കുന്നത് ദിവസം പുതുമയോടെ ആരംഭിക്കാന്‍ സഹായിക്കും. കുളിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിനും പ്രാധാന്യമുണ്ട്. പ്രതിരോധശേഷിയും ഉന്മേഷവും വര്‍ധിപ്പിക്കുന്നതിന് തണുത്ത വെള്ളം സഹായിക്കും. ചെറുചൂടുള്ള വെള്ളത്തില്‍ വൈകുന്നേരം കുളിക്കുന്നത് വിശ്രമിക്കാന്‍ സഹായിക്കുകയും പെട്ടെന്ന് ഉറങ്ങാനും സഹായിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here