രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നമ്മളില്‍ പലര്‍ക്കുമുണ്ടാകുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് രാവിലയുണ്ടാകുന്ന തലകറക്കവും കാഴ്ച മങ്ങളും ചര്‍ദ്ദിയുമെല്ലാം. എന്നാല്‍ ഇവയൊന്നും നിസ്സാരമായി തള്ളിക്കളയാന്‍ കഴിയില്ല.
ജനിതക കാരണങ്ങളാലും മാനസിക സമ്മര്‍ദത്താലും ഉറക്കക്കുറവിനാലും ബിപി പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും മറ്റുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ പൊതുവേ ഉണ്ടാകുന്നത്. രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ ശരീരത്തില്‍ പല മാറ്റങ്ങളും ഉണ്ടാകാറുണ്ട്.
രാവിലെ എഴുന്നേറ്റ ഉടന്‍ തലകറക്കം അനുഭവപ്പെടുകയാണെങ്കില്‍ ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാകാനാണ് സാധ്യത. രാവിലെ ഉറക്കമുണര്‍ന്ന് ഉടന്‍ തന്നെ കാഴ്ച മങ്ങള്‍ ഉണ്ടാകുന്നുവെങ്കിലും അത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാകും.
Also Read : http://പനീര്‍ പ്രേമികളേ… ഇതൊക്കെ അറിഞ്ഞിട്ടാണോ നിങ്ങള്‍ പനീര്‍ കഴിക്കുന്നത് ?
പലപ്പോഴും രക്തസമ്മര്‍ദ്ദം ഉയരുമ്പോഴാണ് രാത്രി മുഴുവന്‍ ഉറങ്ങിയിട്ടും രാവിലെ ക്ഷീണവും ബലഹീനതയും അനുഭവപ്പെടുന്നത്. രാവിലെ എഴുന്നേറ്റയുടന്‍ തന്നെ ദാഹം തോന്നുകയും വായ വരളുകയും ചെയ്താല്‍ ഇതും ഉയര്‍ന്ന ബിപിയുടെ ലക്ഷണങ്ങളാകാം.
രാവിലെ ഉറക്കമുണര്‍ന്നയുടനെ ഛര്‍ദ്ദിയോ ഓക്കാനമോ അനുഭവപ്പെടുകയാണെങ്കില്‍ ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളായിരിക്കാനാണ് സാധ്യത. ശരീരത്തിലെ രക്തചംക്രമണം വര്‍ദ്ധിക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുന്നത് ഛര്‍ദ്ദി തോന്നുന്നതിന് കാരണമാകാറുണ്ട്. എന്നാല്‍ ഇത്തരം ലക്ഷണങ്ങളെല്ലാം ഉയര്‍ന്ന രക്തസമ്മര്‍ദം കൊണ്ട് മാത്രം ഉണ്ടാകുന്നതല്ല. മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങള്‍ കൂടിയാണ് മുകളില്‍ പറഞ്ഞവ.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here