ചായ നല്‍കാന്‍ താമസിച്ചു; ഭാര്യയെ വെട്ടിവീഴ്ത്തി ഭര്‍ത്താവ്; കൊലപാതകം പൊലീസിനെ അറിയിച്ച് മകന്‍

ചായ നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. കൂലിപ്പണിക്കാരനായ ധര്‍മവീര്‍ (52)ആണ് ഭാര്യ സുന്ദരിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഭോജ്പുര്‍ ഗ്രാമത്തിലാണ്  സംഭവം. ഇവരുടെ മകനാണ് വിവരം പോലീസിനെ അറിയിച്ചത്.

ചായ ചോദിച്ചപ്പോള്‍ കുറച്ചുസമയമെടുക്കുമെന്നും കുറച്ചുകഴിഞ്ഞ് നല്‍കാമെന്നും ഭാര്യ പറഞ്ഞതില്‍ ഭര്‍ത്താവ് കുപിതനാവുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പിന്നിലൂടെചെന്ന് ഭാര്യയെ വെട്ടിവീഴ്ത്തുകയായിരുന്നു.

Also Read : വര്‍ഷങ്ങളോളം കുലദേവതയായി കര്‍ഷക കുടുംബം ആരാധിച്ചിരുന്നത് ദിനസോറിന്റെ മുട്ടയെ !

വെട്ടേറ്റ് നിലത്തുവീണയുടനെ സുന്ദരി മരിച്ചുവെന്ന് പോലീസ് പറഞ്ഞു. അച്ഛന് ദിവസം ആറ് തവണയെങ്കിലും ചായ കുടിക്കുന്ന ശീലമുണ്ടെന്നും എന്നാല്‍ അമ്മയെ കൊലപ്പെടുത്തിയത് താന്‍ കണ്ടില്ലെന്നും മകന്‍ പറഞ്ഞതായി ഡി.സി.പി അറിയിച്ചു.

”രാവിലെ ആറ് മണിക്ക് എഴുന്നേറ്റ സുന്ദരി അടുക്കളയില്‍ പാചകത്തിലായിരുന്നു. ഇതിനിടെ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ ഭര്‍ത്താവ് ചായ വേണമെന്ന് ആവശ്യപ്പെട്ടു. ചായ തയ്യാറാവാന്‍ 10 മിനിറ്റ് സമയമെടുക്കുമെന്ന് സുന്ദരി ഭര്‍ത്താവിന് മറുപടി നല്‍കി. ഇതോടെ അടുക്കളയിലുണ്ടായിരുന്ന പാത്രങ്ങള്‍ ധര്‍മവീര്‍ ചവിട്ടി തെറിപ്പിച്ചു. പിന്നീടായിരുന്നു ക്രൂരകൃത്യം നടന്നത്. ധര്‍മവീറിനെതിരെ കൊലകുറ്റം ചുമത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ”-ഡി.സി.പി വിവേക് യാദവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News