രാജ്യത്തെ ടൂറിസം മേഖലയുടെ ആകർഷണം വർധിപ്പിക്കാനായി ഫിഫ ലോകകപ്പിനു മുന്നോടിയായി രാജ്യത്തെ 30 ലക്ഷം തെരുവു നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കാനൊരുങ്ങി മൊറോക്കോ. 2030 ൽ നടക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായാണ് ഒരുക്കം എന്നാണ് സൂചന.
ഇതുസംബന്ധിച്ച വാർത്ത ഡെയ്ലി മെയിൽ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെരുവു നായ്ക്കളുടെ എണ്ണം കുറയ്ക്കാൻ മൊറോക്കൻ അധികൃതർ മനുഷ്യത്വ രഹിതവും നിയമ വിരുദ്ധവുമായ രീതികൾ ഉപയോഗിക്കുന്നുണ്ടെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഉയർന്ന വിഷാംശമുള്ള സ്ട്രൈക്നൈൻ ഉപയോഗിച്ച് വിഷം കൊടുക്കൽ, പൊതു ഇടങ്ങളിൽ നായ്ക്കളെ വെടിവയ്ക്കൽ, അതിജീവിച്ച മൃഗങ്ങളെ അടിച്ചുകൊല്ലുക തുടങ്ങിയ രീതികളാണ് നായ്ക്കളെ കൊന്നൊടുക്കുന്നതിനായി പിന്തുടരാനുദ്ദേശിക്കുന്ന രീതി.
ക്യാംപെയിനിൻ്റെ ഭാഗമായി 30 ലക്ഷം നായ്ക്കളെ കൊന്നൊടുക്കാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മൃഗക്ഷേമ, സംരക്ഷണ കൂട്ടായ്‌മ മുന്നറിയിപ്പ് നൽകി. കൊലപാതകങ്ങൾ തടയാൻ ഫിഫ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രശസ്ത പ്രൈമറ്റോളജിസ്റ്റും മൃഗാവകാശ അഭിഭാഷകയുമായ ജെയ്ൻ ഗുഡാൽ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here