കാമുകിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; വരുന്ന കമന്‍റുകള്‍ വായിച്ച് രസിച്ചു; പ്രതി കസ്റ്റഡിയിൽ

വിവാഹം കഴിക്കാനിരുന്ന യുവതിയുടെ മോർഫ് ചെയ്ത സ്വകാര്യ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ വെല്ലൂർ സ്വദേശിയായ 26-കാരൻ സഞ്ജയ് കുമാറിനെയാണ് ബെംഗളൂരു പൊലീസ് പിടികൂടിയത്. 24കാരിയായ തന്‍റെ ബാല്യകാലസഖിയുടെ ചിത്രമാണ് യുവാവ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിച്ചത്.

യുവതി തന്റെ അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതറിഞ്ഞ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി യുവതിയുടെ കാമുകൻ തന്നെയാണെന്ന് തിരിച്ചറിയുന്നത്. തമിഴ്‌നാട്ടിലെ വെല്ലൂർ സ്വദേശികളായ ഇരുവരും പത്താംക്ലാസ് മുതൽ സൗഹൃദത്തിലായിരുന്നു.ഇരുവരും ഏറെ നാളായി ലിവ് ഇൻ റിലേഷൻ ഷിപ്പിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. ഇരുവരും വിവാഹം കഴിക്കാനൊരുങ്ങുന്നതിനിടെയാണ് യുവാവ് അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.

also read : കായികതാരങ്ങള്‍ക്ക് എല്ലാവിധ പ്രോത്സാഹനവും പിന്തുണയും നല്‍കുന്നുണ്ട്; ഇനിയും നല്‍കും – മുഖ്യമന്ത്രി

സഞ്ജയ് കുമാർ അശ്ലീല ദൃശ്യം പോസ്റ്റ് ചെയ്ത് അതിന് വരുന്ന കമന്‍റുകള്‍ വായിച്ച് ആനന്ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ചിത്രത്തിന് വരുന്ന കമന്‍റുകൾക്ക് ഇയാള്‍ ലൈക്ക് ഇടുകയും മറുപടി നൽകുകയും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി.കൂടാതെ തന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ ഇയാൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു.

also read : ‘എന്‍റെ പഴയ കാമുകന്‍ ഓടിക്കളഞ്ഞു, എനിക്കിത് ചേരില്ല എന്ന് അയാള്‍ പറഞ്ഞു’; തന്‍റെ പ്രണയത്തെ കുറിച്ച് മൃണാള്‍ ഠാക്കൂര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News